പ്രവാസികൾ ഏറെ ആശ്രയിക്കുന്ന റവന്യൂ- സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥതി അറിയാനും പരാതി അറിയിക്കാനുമുള്ള ഓൺലൈൻ സംവിധാനം പ്രവാസി മിത്രം പോർട്ടൽ പ്രവർത്തനസജ്ജമായി. വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ നൽകിയ വിവിധ രേഖകൾ, മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള സർട്ടിഫിക്കറ്റുകൾ, ഭൂനികുതി, കെട്ടിട നികുതി, ഭൂമി തരം തിരിക്കൽ, ഭൂമി ഏറ്റെടുക്കൽ, പട്ടയം, റവന്യൂ റിക്കവറി, പോക്ക് വരവ്, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രവാസി മിത്രം പോർട്ടലിൽ താഴെ കൊടുക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പരാതികൾ സമർപ്പിക്കാനും മറ്റ് സേവനങ്ങൾ ലഭ്യമാക്കാനും ഓൺ ലൈൻ വഴി സാധിക്കും. ലിങ്ക്: http://pravasimithram.kerala.gov.in
പരാതിയുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാൻ ഓപ്ഷനുണ്ട്. ഒന്നിൽ കൂടുതൽ രേഖകളുണ്ടെങ്കിൽ ഒറ്റ ഫയലാക്കിയതിനു ശേഷം പിഡിഎഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക. ഫയൽ സൈസ് ഒരു എംബിയിൽ കവിയരുത്.











