നോട്ടിംഗ്ഹാം : ബാഡ്മിന്റൺ പ്രേമികൾക്ക് ആവേശം പകരാൻ സമീക്ഷ യുകെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ (third national badminton tournament) ഭാഗമായുള്ള പ്രാദേശിക മത്സരങ്ങൾ നവംബർ 2-ന് ഞായറാഴ്ച നോട്ടിംഗ്ഹാമിൽ നടക്കും. ഈ പ്രാദേശിക ടൂർണമെന്റിന് Hucknall Leisure center വേദിയാകും. മത്സരങ്ങൾ രാവിലെ 11.00 മണി മുതൽ വൈകുന്നേരം 3.00 മണി വരെയായിരിക്കും നടക്കുക. നവംബർ 9-ന് ഷെഫീൽഡിൽ വെച്ച് നടക്കുന്ന ദേശീയ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുന്ന മികച്ച കളിക്കാരെ കണ്ടെത്താനുള്ള പ്രാദേശിക മത്സരമാണിത്.
ആവേശം ഒട്ടും ചോരാതെ ആസ്വദിക്കാൻ നോട്ടിംഗ്ഹാം റീജിയണലിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷൻ വിവരങ്ങൾ:മത്സരത്തിൽ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷൻ ചെയ്യാൻ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴിയോ, അല്ലെങ്കിൽ യൂണിറ്റ് ഭാരവാഹികളുമായി ഫോണിലൂടെയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/zscdgR91jVMLt99n9.














