Home ഇന്ത്യ ഇന്ധന ഉപഭോഗം കുറയ്ക്കുക ; അകമ്പടി വാഹനങ്ങള്‍ വെട്ടിക്കുറച്ച് പ്രധാനമന്ത്രി

ഇന്ധന ഉപഭോഗം കുറയ്ക്കുക ; അകമ്പടി വാഹനങ്ങള്‍ വെട്ടിക്കുറച്ച് പ്രധാനമന്ത്രി

41
0

ന്യുഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തിലത്തില്‍ ഇന്ധന ഉപഭോഗവും വിദേശയാത്രയും സ്വര്‍ണവും വാങ്ങല്‍ കുറയ്ക്കണമെന്നും പൊതുജനങ്ങളെ ഉപദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ നടപടി സ്വീകരിക്കുന്നു. തന്റെ വാഹനവ്യൂഹത്തിലെ അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ മോദി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് (എസ്.പി.ജി)ക്ക് നിര്‍ദേശം നല്‍കി. പെട്രോളിയം വഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശം നല്‍കി. എന്നാല്‍ ഈ ആവശ്യത്തിനായി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിക്കാനുള്ള നടപടി എസ്.പി.ജി തുടങ്ങി. സുരക്ഷാചട്ടം നിര്‍ദേശിക്കുന്ന ‘ബ്ലൂ ബുക്ക്’ മാര്‍ഗരേഖയില്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കാനാണ് തീരുമാനം. മോദിക്കു പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പി, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും മുഖ്യമന്ത്രിമാരുടെ വാഹനവ്യൂഹം വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായി. ആഗോള ഇന്ധന പ്രതിസന്ധിക്കു പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇന്ധനം വാങ്ങാന്‍ രാജ്യത്തിന്റെ ഡോളര്‍ കരുതല്‍ കൂടുതലായി ചെലവഴിക്കേണ്ടിവരുന്നതുമാണ് ചെലവുചുരുക്കലിലേക്ക് കടക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നത്.

Previous article​മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി ; പാണക്കാട്ട് ഇന്ന് അടിയന്തര നേതൃയോഗം
Next articleപെട്രോൾ, ഡീസൽ വിൽപ്പനയ്ക്ക് നിയന്ത്രണം ; ഒരാൾക്ക് പരമാവധി 200 ലിറ്റർ ഡീസലും 5000 രൂപവരെ പെട്രോളും

Leave a Reply