Home യൂറോപ്പ് ലണ്ടനില്‍ മലയാളി കുടുംബത്തിന് ഡ്രൈവറുടെ അധിക്ഷേപവും കയ്യേറ്റ ശ്രമവും

ലണ്ടനില്‍ മലയാളി കുടുംബത്തിന് ഡ്രൈവറുടെ അധിക്ഷേപവും കയ്യേറ്റ ശ്രമവും

174
0

ലണ്ടന്‍ : വംശീയ വിദ്വേഷത്തിന്റെ കഥകള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്ന യുകെയിലെ പ്രവാസി മലയാളി സമൂഹത്തിലേക്ക് ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ വിശദംശങ്ങള്‍ ഇരകളായ കുടുംബം തന്നെയാണ് മറുനാടന്‍ മലയാളിയോട് വെളിപ്പെടുത്തുന്നത്. സോമര്‍സെറ്റിലെ ബ്രിജ് വാട്ടര്‍ പ്രദേശത്തു താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ അരുണും കുടുംബത്തിനുമാണ് പരസ്യമായി ബസ് ഡ്രൈവറുടെ അധിക്ഷേപത്തിനും കയ്യേറ്റ ശ്രമത്തിനും ഇരയാകേണ്ടി വന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്ലിമത്തില്‍ മലയാളി യുവാവിന് തന്നെ പിന്തുടര്‍ന്ന് എത്തിയ വംശീയ വിദ്വേഷിയുടെ അക്രമത്തിനു ഇരയായ സംഭവം ഓര്‍മ്മയില്‍ നിന്നും മായും മുമ്പേയാണ് ഇപ്പോള്‍ ബസ് ഡ്രൈവറുടെ ഭാഗത്തു നിന്നും തന്നെ അവിശ്വസനീയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കുടിയേറ്റക്കാരായ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പൊതു ഗതാഗത സംവിധാനം പോലും ബ്രിട്ടനില്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ പ്രയാസമാകുന്നു എന്ന സംഭവമാണ് അരുണും കുടുംബവും നേരിട്ട വംശീയ വിദ്വേഷത്തിലൂടെ തെളിയുന്നത്. സോമര്‍സെറ്റ് പോലെ താരതമെന്യേ ശാന്തമായ പ്രദേശത്തു പോലും ആരും ഇത്തരം വംശീയ അക്രമത്തില്‍ നിന്നും അകലെയല്ല എന്നതും ഏറെ പ്രധാനമായി മാറുകയാണ്. ഒരാഴ്ച മുന്‍പ് ലണ്ടനിലെ ഹമ്മര്‍ സ്മിത്തില്‍ സുഹൃത്തിനെയും കുടുംബത്തെയും കാണാന്‍ വേണ്ടി പുറപ്പെട്ട യാത്രയാണ് ജീവിതത്തിലെ ദുരനുഭവമായി ഇപ്പോള്‍ മാറിയതെന്ന് അരുണ്‍ വ്യക്തമാകുന്നു.

Previous articleഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ; ഹമാസ് സ്വയം അകന്നു… ഭരണത്തിൽ ഒരു പങ്കും വഹിക്കില്ല
Next articleകുവൈത്തിലെ ആ​തു​ര സേ​വ​ന​രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ മോ​ളി തോ​മ​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു

Leave a Reply