കുവൈത്ത് സിറ്റി : ആതുര സേവനരംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ മോളി തോമസ് നാട്ടിലേക്ക് മടങ്ങുന്നു. ഫർവാനിയ ആശുപത്രിയിലെ നഴ്സായ മോളി തോമസ് 40 വർഷത്തെ സേവനത്തിന് ശേഷമാണ് വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ മോളി തോമസ് ദീർഘനാളായി ഫർവാനിയ ആശുപത്രിയിലെ ലേബർ റൂം ഡിപ്പാർട്മെന്റിലാണ് സേവനം ചെയ്തിരുന്നത്. നാട്ടിലേക്കു മടങ്ങുന്ന മോളി തോമസിന് ഫർവാനിയ ആശുപത്രി ലേബർ റൂം നഴ്സുമാർ യാത്രയയപ്പ് നൽകി. സഹപ്രവർത്തകർ സ്നേഹത്തോടെ മോളി മാമ എന്ന് വിളിക്കുന്ന മോളി തോമസ് ദീർഘ നാളായി ലേബർ റൂം ടീമിനെ സ്നേഹത്താലും നേതൃ പാടവത്താലും ഒന്നിച്ചുനയിച്ച വ്യക്തിയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ- ലിസി ‘ഹൃദയസംഗമം’ അസമിൽ ബി ജെ പിയ്ക്ക് കനത്ത തിരിച്ചടി ; മുൻ കേന്ദ്രമന്ത്രിയടക്കം 17 മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. യോഗം ലേബർ റൂം ഇൻചാർജ് ക്ലോഡാറ്റ് ബൈലോൺ ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകരായ മേരിക്കുട്ടി മാത്യു, സന്ധ്യ സജി, ജോളി ഊമ്മൻ, രോഷ്നി ആൻ, റെനി മറിയം കോശി, മൽക്ക പ്രവീൺ എന്നിവർ ആശംസകൾ നേർന്നു. ലേബർ റൂം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ആൻലിയ സാബു ആൻഡ് ടീമിന്റെ ഗാനമേളയും നടന്നു. ശാരി പ്രദീപ് സ്വാഗതവും പ്രഭ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഫർവാനിയ ആശുപത്രിയിൽ 25 വർഷം പൂർത്തിയാക്കിയ ഇന്തോനേഷ്യൻ നഴ്സ് ഫ്രിഡ ലെനയെ ചടങ്ങിൽ ആദരിച്ചു.












