Home അമേരിക്ക അഡ്വ. ജോബ് മൈക്കിളിന് ഹ്യൂസ്റ്റണിൽ ഊഷ്മള സ്വീകരണം

അഡ്വ. ജോബ് മൈക്കിളിന് ഹ്യൂസ്റ്റണിൽ ഊഷ്മള സ്വീകരണം

25
0

ചങ്ങനാശേരി മുൻ എം.എൽ.എയും കേരള കോൺഗ്രസ് സെൻട്രൽ കമ്മിറ്റി അംഗവുമായ അഡ്വ. ജോബ് മൈക്കിളിന് ഹ്യൂസ്റ്റണിലെ ഇന്ത്യൻ-യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിൽ ഊഷ്മളമായ സ്വീകരണം നൽകി. സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ്, പ്രവാസി കേരള കോൺഗ്രസ്, ഫോമാ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. ജോമോൻ ഇടയാടി അധ്യക്ഷത വഹിച്ചു. ശ്രീ. ബ്രൂസ് കൊളംബെൽ എംസിയായി ചടങ്ങ് നിയന്ത്രിച്ചു. ഫിനാൻസ് ഡയറക്ടർ ശ്രീ. സണ്ണി കരിക്കൽ മുഖ്യാതിഥിയായ അഡ്വ. ജോബ് മൈക്കിളിനെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു.
ചങ്ങനാശേരിയുടെ വികസനത്തിനായി അഡ്വ. ജോബ് മൈക്കിൾ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ശ്രീ. ജോമോൻ ഇടയാടി പറഞ്ഞു. ചങ്ങനാശേരിയിലെ ജനങ്ങൾ ഇന്നും അഡ്വ. ജോബ് മൈക്കിളിനെ തങ്ങളുടെ നേതാവായി സ്നേഹത്തോടെയും ആദരവോടെയും ഓർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. ജോബ് മൈക്കിൾ മുമ്പും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് ശ്രീ. സണ്ണി കരിക്കൽ അനുസ്മരിച്ചു.

തുടർന്ന് പ്രവാസി കോൺഗ്രസ് ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ശ്രീ. ഫ്രാൻസിസ് ചെറുകര, ശ്രീ. തോമസ് ചെറുകര, ശ്രീ. ജോണപ്പൻ വാലിമറ്റം, മേജർ സൈമൺ കരിക്കൽ, ശ്രീ. ജോസ് ചാത്തയിൽ, ശ്രീ. സാം മുടിയൂർകുന്നേൽ, ശ്രീ. സണ്ണി മുകടൻ എന്നിവർ അഡ്വ. ജോബ് മൈക്കിളിനെ പൊന്നാട അണിയിച്ചും ആശംസകൾ നേർന്നും ആദരിച്ചു.
സ്വീകരണത്തിന് മറുപടിയായി അഡ്വ. ജോബ് മൈക്കിൾ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹികൾക്കും സംഘാടകർക്കും ഹൃദയപൂർവം നന്ദി അറിയിച്ചു. കേരള കോൺഗ്രസ് എന്നും കേരളത്തിലെ ജനങ്ങളോടൊപ്പം, പ്രത്യേകിച്ച് സഹായവും പിന്തുണയും ഏറ്റവും ആവശ്യമായ ജനവിഭാഗങ്ങളോടൊപ്പം, ഉറച്ചുനിൽക്കുന്ന പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ സമാപനത്തിൽ ശ്രീ. ബ്രൂസ് കൊളംബെൽ എല്ലാ വിശിഷ്ടാതിഥികൾക്കും സംഘാടകർക്കും പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് ഒരുക്കിയിരുന്ന സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

Previous articleഏറ്റുമാനൂര്‍: ചെറുപറമ്പില്‍ റേയ്ച്ചല്‍ മാത്യൂസ് | Live Funeral Telecast Available
Next articleലാനാ റീജണൽ കൺവെൻഷൻ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Leave a Reply