ഓട്ടിസം ബാധിച്ച 17കാരി ലോസ് ആഞ്ജലസിനു സമീപത്തെ കാറ്റലിന ചാനൽ നീന്തിക്കടന്നു ചരിത്രം സൃഷ്ടിച്ചു. ഇന്ത്യക്കാരിയായ ജിയാ റായ് ഈ വിജയം നേടുന്ന ആദ്യത്തെ പെൺകുട്ടിയാണ്. ജിയാ 34 കിലോമീറ്റർ നീന്തിക്കയറിയത് 15 മണിക്കൂർ, ഒരു മിനിറ്റ്, 43 സെക്കൻഡ് കൊണ്ടാണ്. സെപ്റ്റംബർ 25 അർധരാത്രി ആണ് കാറ്റലിന ഐലൻഡിൽ നിന്ന് ആരംഭിച്ചത്. പിറ്റേന്നു കാലിഫോർണിയ തീരത്തെ സാൻ പെഡ്രോയിൽ ആയിരുന്നു സമാപനം. ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ മദൻ റായിയുടെ പുത്രിയായ ജിയാ 2022ൽ പാക്ക് കടലിടുക്കും 2024ൽ ഇംഗ്ലീഷ് ചാനലും നീന്തിക്കയറി ലോക പ്രശസ്തയായിരുന്നു. 2024ൽ വേൾഡ് ഓപ്പൺ വാട്ടർ സ്വിമിങ് അസോസിയേഷൻ അവാർഡ് നേടി. പ്രധാൻ മന്ത്രി രാഷ്ട്രീയ ബൽ പുരസ്‌കാറും. ഇംഗ്ലീഷ് ചാനലിൽ 34 കിലോമീറ്റർ നീന്തിയത് 17 മണിക്കൂർ 25 മിനിറ്റ് കൊണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും വേഗത കൂടിയ പാരാ സ്വിമ്മറുടെ റെക്കോർഡ് ആയി അത്. ഓട്ടിസം സ്പെക്റ്റർ ഡിസോർഡർ ഉള്ള ആദ്യത്തെ പെൺകുട്ടിയായി ഈ നേട്ടം കൈവരിച്ച ജിയാ.












