Home അമേരിക്ക ബെര്‍ഗന്‍ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കള്‍

ബെര്‍ഗന്‍ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കള്‍

115
0

ന്യൂയോര്‍ക് : 2025 മില്ലേനിയം കപ്പ് ന്യൂയോര്‍ക്കിന്റെ ഫൈനലില്‍ ടീം യുണൈറ്റഡ് X11 നെ പരാജയപ്പെടുത്തി, പ്രാദേശിക ക്രിക്കറ്റില്‍ തങ്ങളുടെ ആധിപത്യം നില നിര്‍ത്തി ബെര്‍ഗന്‍ ടൈഗേഴ്സ് ഈ വര്‍ഷത്തെ തുടര്‍ച്ചയായ നാലാം കിരീടം കരസ്ഥമാക്കി. ടെക്സസിലെ SOH ഹ്യൂസ്റ്റണ്‍ കപ്പ്, ഫിലാഡല്‍ഫിയയിലെ യൂണിറ്റി കപ്പ്, ന്യൂജേഴ്സിയിലെ ടൈഗേഴ്സ് കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ തിളക്കമാര്‍ന്ന കിരീടനേട്ടം നേടിയ ടൈഗേഴ്സ് തങ്ങളുടെ 2025 സ്വപ്ന സീസണിലെ കളക്ഷനിലേക്ക് ന്യൂയോര്‍ക്കിലെ മില്ലേനിയം കപ്പിലെ മിന്നുന്ന വിജയവും എഴുതിച്ചേര്‍ത്തു. മില്ലേനിയം കപ്പില്‍ ബെര്‍ഗന്‍ ടൈഗേര്‍സിന്റെ കിരീടത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. സെമി ഫൈനലില്‍, വാശിയേറിയ പോരാട്ടത്തിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബിനെ (NEFCC) ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. NEFCC പടുത്തുയര്‍ത്തിയ 213 എന്ന ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഈ സീസണിലെ ഏറ്റവും ആവേശകരമായ ബാറ്റിംഗ് പ്രകടനത്തിലൂടെ പിന്തുടര്‍ന്നാണ് ടൈഗേഴ്സ് ഫൈനലില്‍ ഇടം നേടിയത്. സെമിഫൈനല്‍ നാടകീയമായിരുന്നെങ്കില്‍, ഫൈനലില്‍ ടൈഗേഴ്സ് കളം നിറഞ്ഞാടി. വിജയത്തിനായി 180 റണ്‍സ് പിന്തുടര്‍ന്ന ബെര്‍ഗെന്‍ ടൈഗേഴ്സ് 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി കിരീടത്തില്‍ മുത്തമിട്ടു.

ബാറ്റിംഗ് യൂണിറ്റ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത കലാശ പോരാട്ടത്തില്‍ ടൈഗേഴ്സിനായി ദിജു സേവ്യര്‍ ഉജ്വല ബാറ്റിംഗ് പ്രകടനത്തിലൂടെ തിളങ്ങി. ടൂര്ണമെന്റ്റില്‍ മികച്ച ബൗളര്‍ക്കുള്ള അവാര്‍ഡ് ഉണ്ണികൃഷ്ണനും, ഏറ്റവും വിലപ്പെട്ട കളിക്കാരനായി ശ്രീജയ് സുനിലും തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ഫീല്‍ഡറായി ക്യാപ്റ്റന്‍ റിനു ബാബുവും അംഗീകാരം നേടി. കൂടാതെ, ബാറ്റിംഗിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ദിജു സേവ്യറിനെ മികച്ച ബാറ്റ്‌സ്മാനും ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചും ആയി തിരഞ്ഞെടുത്തു. ട്രോഫി ഉയര്‍ത്തിയ ശേഷം, ക്യാപ്റ്റന്‍ റിനു ബാബുവും വൈസ് ക്യാപ്റ്റന്‍ തോമസ് പോളും ടീമിന്റെ ഐക്യത്തെയും പോരാട്ട വീര്യത്തെയും പ്രകീര്‍ത്തിച്ചു സംസാരിച്ചു. ”ഈ വിജയം ടീമിനുള്ളതാണ്. ഈ സീസണില്‍ ടൈഗേഴ്സിനെ നയിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഈ വിജയത്തോടെ, ഞങ്ങളുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു. വരാനിരിക്കുന്ന കെസിഎല്‍ ട്രോഫിക്കായി ഞങ്ങളുടെ എല്ലാ സഹതാരങ്ങളും ഇതിനകം മാനസികമായി തയ്യാറെടുക്കുകയാണ്,” അവര്‍ പറഞ്ഞു. നാലു ടൂര്‍ണമെന്റുകളില്‍ നിന്ന് നാല് ട്രോഫികളോടെ ബെര്‍ഗന്‍ ടൈഗേഴ്സ് താങ്കളുടെ ജൈത്രയാത്ര തുടരുകയാണ്.

ജിനേഷ് തമ്പി

Previous articleനാലാമത് വി.പി.സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിനു (NAMSL) ഹൂസ്റ്റണ്‍ ഒരുങ്ങി. നാളെ തുടക്കം.
Next articleട്രംപ് അനുകൂലികൾ ഇന്ത്യക്കാർക്കും H-1 B വിസയ്ക്കും എതിരെ

Leave a Reply