Home അമേരിക്ക നാലാമത് വി.പി.സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിനു (NAMSL) ഹൂസ്റ്റണ്‍ ഒരുങ്ങി. നാളെ തുടക്കം.

നാലാമത് വി.പി.സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിനു (NAMSL) ഹൂസ്റ്റണ്‍ ഒരുങ്ങി. നാളെ തുടക്കം.

180
0

മിസ്സൂറി സിറ്റി (ഹൂസ്റ്റണ്‍) : കാല്‍പ്പന്ത് കളിയുടെ ആവേശം നെഞ്ചിലേറ്റി നോര്‍ത്ത് അമേരിക്കയിലെ മലയാളി ഫുട്ബോള്‍ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന നാലാമതു വി. പി.സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിനു ടെക്സാസിലെ ഹൂസ്റ്റണില്‍ നാളെ തുടക്കമാകും. സെപറ്റംബര്‍ 5 , 6 ,7 (വെള്ളി – ഞായര്‍) തീയതികളിലാണ് ടൂര്‍ണമെന്റ്. നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗ് (NAMSL) എന്നറിയപ്പെടുന്ന ഈ ടൂര്‍ണമെന്റിന് ഇത്തവണ ആതിഥേയരാകുന്നത് ഹൂസ്റ്റണിലെ പ്രമുഖ മലയാളി ക്ലബായ ഹൂസ്റ്റണ്‍ യുണൈറ്റഡ് ആണ്. ഹൂസ്റ്റണ്‍ യുണൈറ്റഡിന്റെ നേതൃത്വത്തില്‍ ഇതോടൊപ്പം 30 പ്ലസ് , 45 പ്ലസ് കാറ്റഗറികളില്‍ ‘നാടന്‍’ സെവന്‍സ് ടൂര്‍ണമെന്റും അരങ്ങേറും. അമേരിക്കയിലെയും കാനഡയില്‍ നിന്നുമായി ഇരുപതോളം ടീമുകള്‍ ഇത്തവണ മാറ്റുരക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ മലയാളി ക്ലബുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ സോക്കര്‍ ലീഗാണിത്.
വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണ് പ്രാഥമിക റൗണ്ടുകള്‍. ഞായാറാഴ്ച ഫൈനലുകള്‍ അരങ്ങേറും. ഹൂസ്റ്റണിലെ മിസ്സൂറി സിറ്റിയിലുള്ള ക്യാമ്പ് സിയന്നാ സ്‌പോര്‍ട്‌സ് കോംപ്ലെക്സാണ് ടൂര്‍ണമെന്റ് വേദി. ലീഗ് ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി NAMSL ഭാരവാഹികള്‍ അറിയിച്ചു. NAMSL പ്രസിഡണ്ട് അശാന്ത് ജേക്കബ്, ഹൂസ്റ്റണ്‍ യുണൈറ്റഡ് ചെയര്‍മാന്‍ പോള്‍ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ടൂര്‍ണമെന്റ് വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

Previous articleട്രംപിന്റെ ധാർഷ്ട്യം ഇന്ത്യ-യുഎസ് ബന്ധത്തെ തകർക്കുന്നു ; റോ ഖന്ന
Next articleബെര്‍ഗന്‍ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കള്‍

Leave a Reply