Home യൂറോപ്പ് വംശീയ ആക്രമണത്തിന് ഇരയായ കുട്ടിയുടെ വീട്ടിലെത്തി വാട്ടർഫോർഡ് മേയറും കൗൺസിലറും ; കുടുംബത്തിന് പൂർണ്ണ പിന്തുണ...

വംശീയ ആക്രമണത്തിന് ഇരയായ കുട്ടിയുടെ വീട്ടിലെത്തി വാട്ടർഫോർഡ് മേയറും കൗൺസിലറും ; കുടുംബത്തിന് പൂർണ്ണ പിന്തുണ ഉറപ്പ് നൽകി

217
0

വാട്ടർഫോർഡ് : വാട്ടർഫോർഡ് മേയറും കൗൺസിലറും അടുത്തിടെ വംശീയ ആക്രമണത്തിന് ഇരയായ കുട്ടിയുടെ വീട്ടിലെത്തുംകയും കുടുംബത്തിന് പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഗാർഡാ സൂപ്രണ്ടുമായി സംസാരിച്ചു കേസുകളുടെ അന്വേഷണം ശക്തമായി നടത്തുകയും ആവശ്യമായ നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. “വാട്ടർഫോർഡ് ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നുവരുന്ന പ്രദേശമല്ല. ഇത് വളരെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ പ്രവൃത്തിയാണ്. വംശീയ പ്രശ്നങ്ങളെ നേരിടാൻ 30 അംഗ കൗൺസിൽ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മേയർ വ്യക്തമാക്കി.” അദ്ദേഹം വാട്ടർഫോർഡിലെ ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അതേസമയം വാട്ടർഫോർഡ് നിവാസികളുടെയും മേയറുടെയും കൗൺസിലർമാരുടെയും സമയോചിതമായ പിന്തുണയ്ക്കും കരുതലിനും വാട്ടർഫോർഡ് മലയാളി അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

Previous articleയുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി ഓഗസ്റ്റ് 30 ന് : വനിതാ വിഭാഗത്തിൽ പങ്കെടുക്കുന്നത് 12 ടീമുകൾ
Next articleഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി ജോസിന്

Leave a Reply