ചെന്നൈ : തിരുനെല്‍വേലില്‍ മഹേന്ദ്രഗിരിയിലെ ഇസ്‌റോ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍ (ഐപിആര്‍സി) നടത്തിയ ഐഎസ്‌ആര്‍ഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം. 2000കെ എന്‍ സെമി-ക്രയോജനിക് എഞ്ചിന്റെ ഇന്റര്‍മീഡിയറ്റ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ സംയോജിത പരീക്ഷണമായിരുന്നു ഇത്. പുതിയ വിക്ഷേപണ വാഹനങ്ങള്‍ക്കായി 2000 കെഎന്‍ ത്രസ്റ്റ് എഞ്ചിന്‍ വികസിപ്പിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു പരീക്ഷണമെന്ന് ഐഎസ്‌ആര്‍ഒ ട്വീറ്റ് ചെയ്‌തു. പവര്‍ ഹെഡ് ടെസ്റ്റ് ആര്‍ട്ടിക്കിള്‍ (പിഎച്ച്‌ടിഎ) എന്ന് പേരിട്ടിരിക്കുന്ന ഇന്റര്‍മീഡിയറ്റ് കോണ്‍ഫിഗറേഷനില്‍ ത്രസ്റ്റ് ചേമ്ബര്‍ ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുന്നതാണ്.
ചെറിയ മര്‍ദവും ഉയര്‍ന്ന മര്‍ദവുമുള്ള ടര്‍ബോ പമ്ബുകള്‍, ഗ്യാസ് ജനറേറ്റര്‍, നിയന്ത്രണ ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രൊപ്പല്ലന്റ് ഫീഡ് സിസ്റ്റത്തിന്റെ രൂപകല്‍പ്പനയില്‍ പദ്ധതിയിട്ടിരിക്കുന്ന ടെസ്റ്റുകളുടെ പരമ്ബരയിലെ ആദ്യത്തേതാണ് ഈ പരീക്ഷണമെന്ന് ട്വീറ്റില്‍ പറയുന്നു. ഇന്ത്യന്‍ വ്യവസായ പങ്കാളിത്തത്തോടെ 2000 കെഎന്‍ ത്രസ്റ്റ് ഉള്ള സെമി ക്രയോജനിക് എഞ്ചിന്റെ രൂപകല്പനയും വികസനവും ഇസ്രോയുടെ എല്‍പിഎസി ഏറ്റെടുത്തതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ലിക്വിഡ് ഓക്സിജനില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍, ഭാവി വിക്ഷേപണ വാഹനങ്ങളുടെ ബൂസ്റ്റര്‍ ഘട്ടങ്ങള്‍ക്ക് ശക്തി നല്‍കും. പൂര്‍ണമായ എഞ്ചിനും അതിന്റെ യോഗ്യതയും സംയോജിപ്പിക്കുന്നതിന് മുമ്ബുള്ള ഒരു പ്രധാന നാഴികക്കല്ലായിരുന്നു ബുധനാഴ്ചത്തെ പരീക്ഷണമെന്ന് ഏജന്‍സി പറഞ്ഞു.













