കുമരകം : ഫൊക്കാന കേരള കൺവൻഷനു അരങ്ങൊരുങ്ങി. കുമരകം ഗ്രാൻഡ് റിസോർട്ടിലെ മനോഹരമായ വേദികളിൽ അമേരിക്കൻ മലയാളികൾ എത്തിത്തുടങ്ങി. ഉച്ചക്ക് ഒരു മണിയോടെ രജിസ്‌ട്രേഷൻ ആരംഭിക്കും. എല്ലാം ഉദ്ദേശിച്ച പോലെ ഭംഗിയായി മുന്നേറുന്നുവെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ പറഞ്ഞു. ഉദ്‌ഘാടന സമ്മേളനം 5 മണിക്ക് ആരംഭിക്കും. കണ്‍വന്‍ഷന്റെ ഹൈലൈറ്റ് കള്‍ച്ചറല്‍ പ്രോഗ്രാമാണ്. മൂന്ന് ദിവസങ്ങളിലെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നത് പ്രസിദ്ധ ചലചിത്ര നടിയും നര്‍ത്തകിയുമായ സരയൂ മോഹന്റെ നേതൃത്വത്തിലാണ്. ഡാന്‍സറും അവതാരികയും കൂടിയായ അമല റോസ് കുര്യന്റെ നേതൃത്വത്തിലുള്ള ഡാന്‍സുകള്‍, സ്റ്റാര്‍ സിംഗര്‍ ജോബി, അഭിജിത് കൊല്ലം, ഫ്‌ളവേഴ്‌സ് ടോപ് സിങ്ങര്‍ മിയാകുട്ടി, തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആസ്വദിക്കാം. സമാപന ദിവസമായ ഓഗസ്റ്റ് മൂന്നിന് കുമരകത്തിന്റെയും പരിസര പ്രദേശങ്ങളുടെയും അവാച്യമായ പ്രകൃതി സൗന്ദര്യം നുകര്‍ന്നുകൊണ്ടുള്ള ആവേശകരമായ ഹൗസ്‌ബോട്ട് റൈഡാണ്. പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ രാജേഷ് അടിമാലിയുടെ കലാ പ്രകടനം ബോട്ട് യാത്രയ്ക്ക് കൊഴുപ്പേകും.
വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടിയാവും ഈ കണ്‍വന്‍ഷന്‍. ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ‘ലൈഫ് ആന്‍ഡ് ലിമ്പ് ചാരിറ്റബിള്‍ സൊസൈറ്റി’യുടെ കാല്‍ വിതരണം, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, മെഡിക്കല്‍ കാര്‍ഡ് വിതരണം എന്നിവകൂടാതെ പ്രിവിലേജ് കാര്‍ഡ് വിതരണവും പരിപാടികളില്‍ ഉള്‍പ്പെടുന്നു. വിമന്‍സ് ഫോറത്തിന്റെ സമ്മേളനത്തില്‍ 50 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. വിദ്യാഭ്യാസ രംഗത്ത് സംഘടനയുടെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പാണിത്. പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷ്ണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമസ്, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ഇട്ടന്‍, കേരളാ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലൂക്കോസ് മണ്ണയോട്ട്, സ്ഥാപക നേതാവ് തോമസ് തോമസ് മറ്റ് കമ്മിറ്റി മെംബേഴസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഈ കേരള കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.













