പ്രശസ്ത സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി കമുകറ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2023 ലെ സംഗീത പുരസ്കാരം പിന്നണി ഗായകന്‍ എം. ജി ശ്രീകുമാറിന്. പെരുമ്ബാവൂര്‍ ജി.രവീന്ദ്രനാഥ് ചെയര്‍മാനും, ഡോ. ദീപ്തി ഓംചേരി ഭല്ല, ഡോ. ആര്‍. ശ്രീലേഖ, പ്രൊഫ. അലിയാര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.
അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മേയ് 20ന് വൈകിട്ട് 6ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം കൈമാറും. 25-ാമത് പുരസ്കാര സമര്‍പ്പണ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ആവണി പൊന്നൂഞ്ഞാല്‍ എന്ന പേരില്‍ എം.ജി ശ്രീകുമാര്‍, കമുകറ പുരുഷോത്തമന്‍ എന്നിവര്‍ പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ പ്രശസ്ത ഗായകര്‍ അവതരിപ്പിക്കും.












