Home ഗൾഫ് ഗായകന്‍ അഫ്‌സലിന് യുഎഇ ഗോള്‍ഡന്‍ വിസ

ഗായകന്‍ അഫ്‌സലിന് യുഎഇ ഗോള്‍ഡന്‍ വിസ

261
0

പിന്നണി ഗായകന്‍ അഫ്‌സലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച്‌ ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി സംഗീതജ്ഞന്‍ എന്ന വിഭാഗത്തിലാണ് പിന്നണി ഗായകന്‍ അഫസലിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. സംഗീത രംഗത്ത് നിന്നും കുമാര്‍ സാനു, ബി പ്രാക്ക് , എം.ജി ശ്രീകുമാര്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, മധു ബാലകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, സ്റ്റീഫന്‍ ദേവസ്സി, അമൃത സുരേഷ്, ലക്ഷ്മി ജയന്‍, അക്ബര്‍ ഖാന്‍, ഉള്‍പ്പെടെ വലിയ താര നിര യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത് ദുബായില്‍ ഇ.സി.എച്ച്‌ ഡിജിറ്റല്‍ മുഖേനെയായിരുന്നു.

Previous articleകമുകറ പുരസ്കാരം എം. ജി. ശ്രീകുമാറിന്
Next articleവനംവകുപ്പിന്റെ വാഹനം തകര്‍ത്ത് അരിക്കൊമ്ബന്‍; മേഘമലയില്‍ നിരോധനാജ്ഞ, സഞ്ചാരികള്‍ക്ക് നിയന്ത്രണം

Leave a Reply