Home നിര്യാതരായി ഹ്യൂസ്റ്റണ്‍: പോള്‍ കിടങ്ങന്‍

ഹ്യൂസ്റ്റണ്‍: പോള്‍ കിടങ്ങന്‍

256
0

ഹ്യൂസ്റ്റണ്‍: ചിക്കാഗോ മലയാളി സമൂഹത്തില്‍ നിറഞ്ഞുനിന്ന പോള്‍ കിടങ്ങന്‍ ഹ്യൂസ്റ്റണില്‍ നിര്യാതനായി. ചിക്കാഗോ സീറോ മലബാര്‍ പള്ളിയുടെ വളര്‍ച്ചക്കും സ്ഥാപനത്തിനും മുന്നിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. പോള്‍ കിടങ്ങന്റെ സംസ്‌കാരം ജൂണ്‍ 15 (ഞായര്‍), ജൂണ്‍ 16 (തിങ്കള്‍) തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ഭാര്യ: ഫിലോമിന പോള്‍ തൃശൂര്‍ ആലപ്പാട് പാലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍ ദിലീപ് പോള്‍ (കൗശല്‍), അറ്റോര്‍ണി ദീപ പോള്‍ (അജിത്). കൊച്ചുമകള്‍ സിയ.

ജൂണ്‍ 5 ന് വ്യാഴാഴ്ച മിസ്സൂറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഫൊറോനപ്പള്ളിയില്‍ (211 Present St, Missouri City, TX 77489) വൈകുന്നേരം 5.30മുതല്‍ 7 മണി വരെ പൊതുദര്‍ശനം നടക്കും.

ജൂണ്‍ 15 (ഞായര്‍) വൈകുന്നേരം 5 .മണി മുതല്‍ 8.30 വരെ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ജൂണ്‍ 16 (തിങ്കള്‍) രാവിലെ 10 ന് സീറോ മലബാര്‍ പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തപ്പെടും. തുടര്‍ന്ന് ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.

Previous articleസാഹിത്യവേദി ജൂൺ 6-ന് – പുസ്തകവിചാരം ; ഉള്ളെഴുത്തുകൾ
Next articleവേൾഡ് മലയാളി കൗൺസിൽ ന്യൂ യോർക്ക് പ്രൊവിൻസ് ഈസ്റ്റർ, വിഷു മാതൃദിനം സംയുക്തമായി ആഘോഷിച്ചു

Leave a Reply