Home ഇന്ത്യ ചെന്നൈയിലുടനീളം സൗജന്യ കുടിവെള്ള എടിഎമ്മുകൾ സ്ഥാപിക്കാൻ പദ്ധതി ; ആദ്യഘട്ടത്തിൽ 50 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കും,...

ചെന്നൈയിലുടനീളം സൗജന്യ കുടിവെള്ള എടിഎമ്മുകൾ സ്ഥാപിക്കാൻ പദ്ധതി ; ആദ്യഘട്ടത്തിൽ 50 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കും, വിജയകരമെങ്കിൽ പദ്ധതി വ്യാപിപ്പിക്കും

230
0

ചെന്നൈയിലുടനീളം സൗജന്യ കുടിവെള്ള എടിഎമ്മുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി മെട്രോ വാട്ടർ ബോർഡ്. ആദ്യഘട്ടത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിലായി 50 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കും. ചെന്നൈയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും, പൊതുജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്ബീ ച്ചുകൾ, പാർക്കുകൾ, ക്ഷേത്രങ്ങൾ, ബസ് ഡിപ്പോകൾ, മാർക്കറ്റുകൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് എടിഎമ്മുകൾ സ്ഥാപിക്കുക ഓരോ എടിഎമ്മിനൊപ്പം 3,000 ലിറ്റർ ശേഷിയുള്ള ടാങ്ക്, ഫിൽട്രേഷൻ സംവിധാനം, സിസിടിവി ക്യാമറ എന്നിവയും സ്ഥാപിക്കും. ഉപയോക്താക്കൾക്ക് 150 മില്ലിലിറ്ററും 1 ലിറ്ററും എന്നിങ്ങനെ രണ്ട് അളവിൽ വെള്ളം എടുക്കാൻ സൗകര്യമുണ്ടാകും പൊതുജനങ്ങൾക്കായി സൗജന്യമായി വെള്ളം ലഭ്യമാക്കുന്ന ഈ പദ്ധതി പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്പ ദ്ധതിയുടെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉടൻ നിർവഹിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടം വിജയകരമാകുന്ന പക്ഷം, നഗരത്തിലെ മറ്റ് മേഖലകളിലേക്കും പദ്ധതിയെ വ്യാപിപ്പിക്കാനാണ് പദ്ധതി ദൈനംദിനം നഗരത്തിൽ യാത്ര ചെയ്യുന്നവർക്കും, തൊഴിലാളികൾക്കും, സന്ദർശകർക്കും, പൊതുജനങ്ങൾക്കും ഈ സൗജന്യ കുടിവെള്ള എടിഎമ്മുകൾ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ

Previous articleപാലങ്ങളും റോഡുകളും പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ ജപ്തി ചെയ്തോ നഷ്ടം നികത്തണം : ജൂഡ് ആൻ്റണി ജോസഫ്
Next articleഷാൻ റഹ്മാനും സംഘവും ഒരുക്കുന്ന മാസ്മരിക സംഗീത സായാഹ്നം മെയ്‌ 25ന് ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ

Leave a Reply