പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ വസ്തുക്കൾ ജപ്തി ചെയ്തോ നഷ്ടം നികത്തണമെന്ന് പ്രശസ്ത സംവിധായകനും നടനുമായ ജൂഡ് ആൻ്റണി ജോസഫ് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിർമ്മാണത്തിനിടെ ദേശീയപാത തകർന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ജൂഡിൻ്റെ പ്രതികരണം. ഫേസ്
ബുക്ക് പോസ്റ്റ് പൂർണമായും വായിക്കാം :
ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്‌ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ.











