സലാല വിമാനത്താവളത്തിൽ ഇനി മുതൽ പാർക്കിങ് ഫീസ് കാർഡ് മുഖേന അടയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. യാത്രക്കാരും സന്ദർശകരും പാർക്കിങ് ഫീസ് നേരിട്ട് കാർഡ് ഉപയോഗിച്ച് അടയ്ക്കാൻ ഈ സംവിധാനം ഉപയോഗിക്കാം. ഇതോടെ നാണയമോ കാഷ് പേയ്മെന്റുകളോ ആവശ്യമില്ലാതെ, കൂടുതൽ സൗകര്യപ്രദവും സുതാര്യവുമായ രീതിയിൽ പാർക്കിങ് ഫീസ് നൽകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വന്നതോടെ, സലാല വിമാനത്താവളത്തിലെ യാത്രക്കാർക്കും സന്ദർശകർക്കും പാർക്കിങ് ഫീസ് അടയ്ക്കുന്നതിൽ എളുപ്പവും വേഗതയും ഉറപ്പാക്കാനാകും.













