ഡബ്ലിന്‍ : വര്‍ണ്ണവിസ്മയങ്ങളുടെ സെന്റ് പാട്രിക്സ് ദിന പരേഡിനെ വരവേല്‍ക്കാന്‍ ഡബ്ലിന്‍ നഗരം ഒരുങ്ങുന്നു.മാര്‍ച്ച് 17 തിങ്കളാഴ്ചയാണ് പരേഡ്.< പരേഡിന്റെ ഈ വര്‍ഷത്തെ തീം അഡ് വെഞ്ചേഴ്സാണ്. അയര്‍ലണ്ടിന്റെയും ഐറിഷ് ജനതയുടെയും അതുല്യമായ സത്തയെയാണ് ഈ തീമിലൂടെ വിഭാവനം ചെയ്യുന്നതെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ പറയുന്നു. പരേഡിന്റെ വര്‍ണ്ണക്കാഴ്ചകള്‍ സൗജന്യമാണ്. ന്യൂറോ ഡൈവേര്‍ജെന്റ് കുടുംബങ്ങള്‍, വ്യക്തികള്‍ തുടങ്ങിയ പ്രത്യേക ആവശ്യങ്ങളുള്ളവര്‍ക്കായി രൂപകല്‍പ്പന ചെയ്ത വിശ്രമ സ്ഥലങ്ങളും പരേഡ് റൂട്ടിലുണ്ടാകും. വീല്‍ചെയര്‍ ആക്സസ് ചെയ്യാവുന്ന ഇടങ്ങളും പോര്‍ട്ടലൂകളും സജ്ജമാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ നഗരം മുഴുവന്‍ ആകര്‍ഷകമായ ആഘോഷങ്ങള്‍കൊണ്ട് നിറയും. തെരുവ് നാടകം, സംഗീത പ്രകടനങ്ങള്‍ എന്നിവയെല്ലാം നഗരത്തിലുണ്ടാകും. വുഡ് ക്വേയിലെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ സിവിക് ഓഫീസില്‍ കുടുംബസൗഹൃദ സെന്റ് പാട്രിക്സ് ഫെസ്റ്റിവല്‍ ട്രഷര്‍ ഹണ്ടോടെ ഇന്ന് രാവിലെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. സെന്റ് പാട്രിക് ദിന പരേഡ് തിങ്കളാഴ്ച(17) ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും.നഗരത്തിന്റെ വടക്ക് ഭാഗത്തെ പാര്‍നെല്‍ സ്‌ക്വയറില്‍ നിന്നാണ് പരേഡ് തുടങ്ങു.ഒ കോണല്‍ സ്ട്രീറ്റ് വഴി പാലം കടന്ന് നഗരത്തിന്റെ തെക്ക് ഭാഗത്തൂടെ വന്ന് കഫെ സെന്റ്/ കെവിന്‍ സ്ട്രീറ്റ് ജംഗ്ഷനടുത്തുള്ള സെന്റ് പാട്രിക്‌സ് കത്തീഡല്‍ ദേവാലയത്തിന് സമീപം സമാപിക്കും.ഈ ഭാഗത്താകെ യാത്രാ നിയന്ത്രണങ്ങളുണ്ടാകും













