ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെയ് 23 ന് ഓസ്‌ട്രേലിയയിലെ (Australia) സിഡ്‌നിയിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് (PM Narendra Modi) വൻ സ്വീകരണം നൽകാനൊരുങ്ങി ഇന്ത്യൻ ഓസ്‌ട്രേലിയൻ പ്രവാസികൾ (Expat community). 21,000 പേരെ ഉൾക്കൊള്ളുന്ന സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീന സ്റ്റേഡിയത്തിൽ വമ്പിച്ച സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യൻ ഓസ്‌ട്രേലിയൻ ഡയസ്‌പോറ ഫൗണ്ടേഷൻ്റെ (IADF) നേത്യത്വത്തിൽ ഇന്ത്യൻ-ഓസ്‌ട്രേലിയൻ സംഘടനകളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാണ് പരിപാടി ആസൂത്രണം ചെയ്യുന്നത് .
പ്രമുഖ ഇന്ത്യൻ ഓസ്‌ട്രേലിയൻ പ്രൊഫ. നിഹാൽ അഗർ നേതൃത്വം നൽകുന്ന സംഘടനയാണ് സിഡ്‌നി ആസ്ഥാനമായുള്ള IADF. കഴിഞ്ഞ തവണ പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയ സന്ദർശിച്ചപ്പോഴും സ്വീകരണം ഒരുക്കിയ പ്രധാന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.













