Home അമേരിക്ക എക്യുമെനിക്കൽ സൺഡേ സ്കൂൾ ഫെസ്റ്റിവൽ നവംബർ 16 ന്

എക്യുമെനിക്കൽ സൺഡേ സ്കൂൾ ഫെസ്റ്റിവൽ നവംബർ 16 ന്

235
0

ചിക്കാഗോ: ചിക്കാഗോയിലെ അപ്പസ്തോലികസഭകളുടെ കൂട്ടായ്മയായ ചിക്കാഗോ എക്യുമെനിക്കൽ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ ക്രൈസ്തവസഭകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് സൺഡേ സ്കൂൾ ഫെസ്റ്റിവൽ ഈ വരുന്ന നവംബർ 16നു ചിക്കാഗോയിലെ ബെൻസൻവില്ലിൽ സംഘടിപ്പിക്കുന്നു. സേക്രഡ്ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയമാണ് ഈ കലാമേളയ്ക്ക് ആതിഥ്യമരുളുന്നത്. നൂറുകണക്കിനു കുട്ടികൾപങ്കെടുക്കുന്ന സൺഡേ സ്കൂൾഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. റവ. തോമസ് മാത്യു , റ്റീന തോമസ് നെടുവാമ്പുഴ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കുഞ്ഞുങ്ങളുടെ ക്രൈസ്തവവിശ്വാസ ജീവിതത്തെ ആഴപ്പെടുത്താൻ ഉപകരിക്കുന്ന മത്സരയിനങ്ങളാണ് ഈ കലാമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മാര് ജേക്കബ് അങ്ങാടിയത്ത്, മാര് ജോയി ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളായ എക്യുമെനിക്കല് കൗണ്‍സിലിന് ഇപ്പോൾ നേതൃത്വം നൽകുന്നത്
റവ. സഖറിയാ തേലാപ്പിള്ളില് കോര് എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വര്‍ഗീസ് മലയില് (വൈസ് പ്രസി), പ്രേംജിത്ത് വില്യം (സെക്രട്ടറി), ബീന ജോര്‍ജ് (ജോ. സെക്ര), ജോക്കബ് കെ. ജോര്‍ജ് (ട്രഷറര്), വര്‍ഗീസ് പാലമലയില് (ജോ. ട്രഷറര്) എന്നിവരാണ്.

Previous articleമലയാളി നഴ്സ് യുകെയിൽ അന്തരിച്ചു ; വിട പറഞ്ഞത് കൊല്ലം സ്വദേശിനി നിർമല നെറ്റോ
Next articleഅമേരിക്കയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ രണ്ടാമത് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു

Leave a Reply