Home യൂറോപ്പ് മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു ; വിട പറഞ്ഞത് കൊല്ലം സ്വദേശിനി നിർമല നെറ്റോ

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു ; വിട പറഞ്ഞത് കൊല്ലം സ്വദേശിനി നിർമല നെറ്റോ

286
0

മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത് കാൻസർ രോഗബാധിതയായിരുന്നു. കീമോ തെറാപ്പിയുൾപ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 2017 ലാണ് നിര്‍മല യുകെയിലെത്തിയത്. സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരി ഒലിവിയ. സംസ്കാരം നാട്ടിൽ നടത്തുവാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങൾ യുകെയിലെ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.

Previous articleപ്രവാസി സ്ത്രീകളുടെ രക്ഷയ്ക്ക് നോർക്ക റൂട്ട്സിന്റെ വനിതാസെൽ
Next articleഎക്യുമെനിക്കൽ സൺഡേ സ്കൂൾ ഫെസ്റ്റിവൽ നവംബർ 16 ന്

Leave a Reply