Home ഇന്ത്യ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

211
0

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.
‘ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ… മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച്‌ പ്രവർത്തിക്കാം’- നരേന്ദ്ര മോദി കുറിച്ചു.

Previous articleകതോലിക്കാ ബാവയുടെ ചുമതല ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക്
Next article‘ഇത് അമേരിക്കൻ ജനതയുടെ മഹത്തായ വിജയം, യുഎസിന്റെ സുവര്‍ണ കാലഘട്ടം ആരംഭിച്ചു’; പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്;

Leave a Reply