Home ഗൾഫ് ദുബൈയിലും ദീപാവലി ആഘോഷമൊരുങ്ങുന്നു

ദുബൈയിലും ദീപാവലി ആഘോഷമൊരുങ്ങുന്നു

249
0

ദുബൈ: നഗരത്തിലുടനീളം ദീപാവലി ആഘോഷങ്ങള്‍ ഒരുക്കാൻ ദുബൈ ഫെസ്റ്റിവല്‍സ് ആൻഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ‌്. ഒക്ടോബർ 25 മുതല്‍ നവംബർ ഏഴ് വരെ വിവിധ പരിപാടികളോടെ ദീപങ്ങളുടെ മഹോത്സവം കൊണ്ടാടാനാണ് ദുബൈ ഒരുങ്ങുന്നത്. താമസക്കാർക്കും സന്ദർശകർക്കും ആഴത്തിലുള്ള സാംസ്‌കാരിക അനുഭവങ്ങള്‍ സമ്മാനിക്കാനാണ് പ്രത്യേകം തയ്യാറാക്കിയ ദീപാവലി ഇവന്റുകള്‍ ഒരുക്കുന്നത്. ഒക്ടോബർ 25-ന് അല്‍ സീഫ്, ഒക്ടോബർ 25-26, നവംബർ 1-2 തീയതികളില്‍ ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ രാത്രി ഒമ്ബത് മണിക്ക് വെടിക്കെട്ടുകളുണ്ടാവും. ഒക്ടോബർ 25 മുതല്‍ 27 വരെ അല്‍ സീഫില്‍ നൂർ – ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ് നടക്കും. വിവിധ പരിപാടികളാണ് ഇവിടെ ഉണ്ടാവുക.

ഒക്ടോബർ 26ന് ഇത്തിസലാത്ത് അക്കാദമിയില്‍ ദീപാവലി ഉത്സവ് നടക്കും. ഇന്ത്യൻ നാടോടി നൃത്ത പ്രകടനങ്ങള്‍, എല്ലാ പ്രായക്കാർക്കും ഗെയിമുകള്‍, റൈഡുകള്‍, ആക്റ്റിവിറ്റികള്‍, ഫണ്‍ഫെയർ, ഭക്ഷണശാലകളില്‍ നിന്നുള്ള വൈവിധ്യമാർന്ന ഇന്ത്യൻ പലഹാരങ്ങള്‍ എന്നിവ അണിനിരക്കും. ഒക്ടോബർ 28 മുതല്‍ നവംബർ മൂന്ന് വരെ ഗ്ലോബല്‍ വില്ലേജില്‍ ആഘോഷം നടക്കും. ഇന്ത്യ പവലിയന്റെ കീഴിലാണ് പരിപാടി. ഒക്ടോബർ 27-ന് ഊദ് മേത്തയിലെ ഗ്ലെൻഡേല്‍ ഇന്റർനാഷണല്‍ സ്‌കൂളില്‍ ഡീപ് ഉത്സവ് നടക്കും.

ഒക്ടോബർ 26-ന് പുള്‍മാൻ ദുബൈ ജുമൈറ ലേക്സ് ടവേഴ്സില്‍ നടക്കുന്ന ദീപാവലി ഫിയസ്റ്റ എക്സിബിഷനില്‍ ഉത്സവ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആക്‌സസറികള്‍, ഗൃഹാലങ്കാരങ്ങള്‍, ചർമ്മസംരക്ഷണം, കരകൗശലവസ്തുക്കള്‍ പ്രദർശിപ്പിക്കും. ഒക്ടോബർ 25-ന് കൊക്കകോള അരീനയില്‍ റൊമേഷ് രംഗനാഥന്റെ ഹാസ്യ പരിപാടി, ഇന്ത്യൻ ഹൈസ്‌കൂളില്‍ അന്തരിച്ച ജഗ്ജിത് സിങ്ങിനുള്ള ആദരാഞ്ജലി, ബ്രിട്ടീഷ് സ്‌കൂളിലെ ജുമൈറ പാർക്കില്‍ നടക്കുന്ന നൃത്തവും നാടകവും സംഗീതവും സമന്വയിപ്പിക്കുന്ന പ്രകടനമായ മീര: എക്കോസ് ഓഫ് ലൗവ് എന്നിവ നടക്കും.

Previous articleഒമാനിലെ സീബില്‍ പുതിയ ബ്ലഡ് ബാങ്ക് തുറക്കാൻ ആരോഗ്യമന്ത്രാലയം കരാറില്‍ ഒപ്പുവെച്ചു
Next articleയുഎസ് തിര‍ഞ്ഞെടുപ്പിൽ കമല ഹാരിസിനായി മലയാളത്തിൽ പ്രചാരണ ഗാനം

Leave a Reply