ദോഹ : പ്രവാസലോകത്തെ പെരുന്നാള്‍ ചിന്തകള്‍ പങ്കുവയ്ക്കുന്ന മീഡിയ പ്‌ളസിന്റെ പെരുന്നാള്‍ നിലാവ് സുവനീര്‍ പ്രകാശനംചെയ്തു. അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ പി.എ. ശുക്കൂര്‍ കിനാലൂര്‍അധ്യക്ഷത വഹിച്ചചടങ്ങില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുതിര്‍ന്ന മലയാളി സംരംഭകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. എം.പി. ഷാഫി ഹാജി, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ് പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍,ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിം, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് എന്നിവര്‍ ചേര്‍ന്ന് പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. സാഹോദര്യവും സൗഹൃദവും ദൃഡമാക്കുവാന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നനിലപാടിനൊപ്പം വിവിധ മേഘലകളിലുള്ളവരുടെ പെരുന്നാള്‍ അനുഭവങ്ങളും, ആശംസകളും പങ്കുവയ്ക്കുന്നതാണ് പെരുന്നാള്‍ നിലാവിന്റെ അകത്താളുകള്‍.
അക്കോണ്‍ ഹോള്‍ഡിംഗ്‌സ് ആസ്ഥാനത്തുനടന്ന പ്രകാശനചടങ്ങിന് മീഡിയ പ്ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ , മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫൗസിയ അക് ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഷഫീക് അറക്കല്‍













