Home യൂറോപ്പ് ‘മാസ് ഓണം 2024’ സെപ്റ്റംബര്‍ 14 ന് സ്ലൈഗോയില്‍

‘മാസ് ഓണം 2024’ സെപ്റ്റംബര്‍ 14 ന് സ്ലൈഗോയില്‍

280
0

സ്ലൈഗോ : മലയാളി അസോസിയേഷന്‍ സ്ലൈഗോ (MAS)യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘മാസ് ഓണം 2024’ സെപ്റ്റംബര്‍ 14 ന് സമ്മര്‍ ഹില്‍ കോളജ് സ്ലൈഗോയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു അയര്‍ലണ്ടിലെ തന്നെ മികച്ച ബാന്‍ഡ് ആയ എം-50 ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. അസോസിയേഷനില്‍ ഉള്ള കലാകാരന്‍മാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരിക്കും ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോയിലെ മലയാളികള്‍ക്ക് നേരിട്ടറിയുന്നതിന് വിഭവസമൃതമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ്ജോസ് പോള്‍ ഞാളിയൻ, സെക്രട്ടറി അനൂപ് തോമസ് എന്നിവര്‍ അറിയിച്ചു. മാസ് ഓണം 2024 ബുക്ക് ചെയ്യാന്‍ ഉള്ള ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു : https://www.tickettailor.com/events/malayaliassociationsligo/1356546 കൂടുതല്‍ വിവരങ്ങള്‍ക്ക്: +353 89 493 7999, +353 89 275 3899

Previous article]]എബ്രഹാം തെക്കേമുറി അനുസ്മരണം ഓഗസ്റ്റ് 23 ന്
Next articleഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് അബുദാബിയിലെ മലയാളി ബാലിക

Leave a Reply