ദോഹ : ഫിഫലോകകപ്പിന്റെസംഘാടനമികവ്നേടിയമഹത്തായവിജയത്തെഖത്തര്‍ ഒരു തുടക്കമായികാണുന്നുവെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി. സമ്ബദ്‌വ്യവസ്ഥ, വിനോദസഞ്ചാരംതുടങ്ങിയവിവിധ മേഖലകളിലെ വികസനത്തിനായി വലിയ പദ്ധതികള്‍ ആവിഷ്കരിച്ചു വരുന്നതായുംപ്രധാനമന്ത്രി പദമേറ്റെടുത്തതിന്ശേഷം ആദ്യമായി ഇന്നലെ ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.2022ലോകകപ്പിനുള്ള ആതിഥേയത്വബഹുമതി ഖത്തറിന്ലഭിച്ച2011മുതല്‍ഖത്തര്‍ ചെലവഴിക്കുന്ന നിക്ഷേപത്തിന്റെ അളവിനെക്കുറിച്ച് പലരും സംസാരിച്ചുവെന്നും നിര്‍ഭാഗ്യവശാല്‍ ചിലകേന്ദ്രങ്ങളിലെസന്ദേശങ്ങളില്‍ ആശയക്കുഴപ്പമുണ്ടായെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിചൂണ്ടിക്കാട്ടി.
ലോകകപ്പും അന്താരാഷ്ട്ര കായിക മത്സരങ്ങളും മാത്രമല്ല,വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര പരിപാടികള്‍ക്കും ആതിഥേയത്വം വഹിക്കുകഎന്നതാണ് ഖത്തറിന്റെ ലക്ഷ്യം.നയതന്ത്രം, സാമ്ബത്തിക ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിങ്ങനെ വിവിധഅന്താരാഷ്ട്ര പരിപാടികളിലൂടെഖത്തര്‍ മികച്ച അനുഭവം നേടിയതായും അദ്ദേഹം പറഞ്ഞു.ലോകകപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് സാമ്ബത്തിക നേട്ടമോ വാണിജ്യ പദ്ധതിയായി ലാഭമോ നേടിയ ഒരു രാജ്യവുമില്ലെന്ന് വിശദീകരിക്കുന്ന ഇക്കണോമിസ്റ്റ് മാസികയും കുറച്ച് മുമ്ബ് ലോകകപ്പ് സാമ്ബത്തികമായി നേട്ടമുണ്ടാക്കുന്ന രാജ്യങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. ഖത്തറിലെ ലോകകപ്പിന് ശേഷം സാമ്ബത്തിക വളര്‍ച്ചയിലും ടൂറിസം മേഖലയിലും ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ചത് ലോകത്തിനു തന്നെ പ്രചോദനമാകുകയായിരുന്നു.
ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഏകദേശം 730,000 വിനോദസഞ്ചാരികളാണ് ഖത്തര്‍ സന്ദര്‍ശിച്ചത്. ഇത് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഖത്തറിന് കൈവരിക്കാമായിരുന്ന ഒരു സംഖ്യയാണെങ്കിലുംരണ്ട് മാസത്തിനുള്ളില്‍ ലോകകപ്പിന് ശേഷം ഇത് നേടിയെടുത്തത് വലിയകാര്യമാണ്. മാര്‍ച്ച് മാസവും സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു.അടുത്ത ഘട്ടത്തിലെ ഖത്തറിന്റെ പ്രവര്‍ത്തന പദ്ധതിയുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് സന്ദര്‍ശകരേ ആകര്‍ഷിക്കുന്ന പദ്ധതികളെന്നും ആഭിമുഖത്തില്‍അദ്ദേഹം വിശദീകരിക്കുന്നു.
ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അടുത്തതലമുറയുടെ ഭാവിക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് സ്‌പോര്‍ട്‌സ് ആയാലും സാമ്ബത്തികമായാലും മറ്റെന്തെങ്കിലും ആയാലും സോഫ്റ്റ് പവറിന്റെയോ സോഫ്റ്റ് ഡിപ്ലോസിയുടെയോ ആവശ്യകതയെ ചിലര്‍ ചോദ്യം ചെയ്തേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, നമ്മള്‍ ഒരു ചെറിയ രാജ്യമാണെന്നും സോഫ്റ്റ് പവറിന്റെ പ്രശ്‌നം നമ്മുടെ അസ്തിത്വം തെളിയിക്കുന്നതിന്റെയും നമ്മുടെ സംരക്ഷണത്തിന്റെയും ഭാഗമാണെന്നുംവിശദീകരിച്ചു.
ആദായനികുതി സംബന്ധിച്ച് പുതിയതായി ഒന്നുമില്ല, മൂല്യവര്‍ധിത നികുതി എപ്പോള്‍ ബാധകമാക്കാമെന്ന് ഇതുവരെ പഠിച്ചിട്ടില്ല മറ്റ് ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ലോകകപ്പിന്റെ വിജയത്തെ അടിസ്ഥാനത്തിലുള്ളഅവലോകനമുണ്ടാകുമെന്നും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിപറഞ്ഞു.
ഷഫീക് അറക്കല്‍











