Home ഇന്ത്യ വന്ദേഭാരത് ട്രെയിന്‍ ഇന്ന് തലസ്ഥാനത്തെത്തും ; തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ ഓട്ടം

വന്ദേഭാരത് ട്രെയിന്‍ ഇന്ന് തലസ്ഥാനത്തെത്തും ; തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ ഓട്ടം

334
0

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് ട്രെയിന്‍ നമ്ബര്‍ 13 ആണ് കേരളത്തിന് അനുവദിച്ചത്. ട്രെയിന്‍ ഷൊര്‍ണൂര്‍ വഴി തിരുവനതപുരത്തേക്ക് എത്തുമെന്നുമാണ് അറിയിപ്പ്. 16 ബോഗികളാണ് ട്രെയിനിന് ഉള്ളത്. തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസാണ് നടത്തുക. ചെന്നൈയില്‍ നിന്നാണ് റേക്കുകള്‍ കേരളത്തിലെത്തുന്നത്. ട്രാക്ക് പരിശോധനയും ട്രയല്‍ റണ്‍ നടപടികളും പൂര്‍ത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നേരിട്ടെത്തി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നുമാണ് സൂചന. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ ആണ് പരീക്ഷണ സര്‍വീസ് നടത്തുക.

Previous articleഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികദിനം ഇന്ന് ; സ്മരണാഞ്ജലിയോടെ രാജ്യം
Next articleലോകകപ്പിന്റെ വിജയം ഒരു തുടക്കം മാത്രമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി.

Leave a Reply