Home ഗൾഫ് ഒഐസിസി-ഇന്‍കാസ്‌ ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ‘ സ്നേഹവിരുന്ന് ‘ ഇന്ന്‌ ; അഡ്വ: എം. ലിജു...

ഒഐസിസി-ഇന്‍കാസ്‌ ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ‘ സ്നേഹവിരുന്ന് ‘ ഇന്ന്‌ ; അഡ്വ: എം. ലിജു മുഖ്യാഥിതി

319
0

ദോഹ : ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുമാമ ഒലീവ്‌ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഇന്ന്‌ നടക്കുന്ന വിഷു-ഈസ്റ്റര്‍-റമദാന്‍ ആഘോഷമായ ‘സ്നേഹവിരുന്ന് 2023’ല്‍ പങ്കെടുക്കാനെത്തിയ എഐസിസി മെമ്ബര്‍ അഡ്വ.എം ലിജുവിനെ ദോഹ വിമാനത്താവളത്തില്‍ ഒഐസിസി-ഇന്‍കാസ്‌ നേതാക്കള്‍ സ്വീകരിച്ചു. വൈക്കം സത്യാഗ്രഹം ശതാബ്ദിയാ ഘോഷത്തിന്റെ മുഖ്യസംഘാടകരിലൊരാളായ എം ലിജുവിന്റെ സാന്നിധ്യം ചടങ്ങിനും ഇന്‍കാസ്‌ പ്രവര്‍ത്തകര്‍ക്കും വളരെയേറെ ആഹ്ലാദവും ഊര്‍ജ്ജവും നല്‍കുമെന്ന് ഒഐസിസി-ഇന്‍കാസ്‌ ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ സമീര്‍ ഏറാമല എം ലിജുവിനെ സ്വീകരിച്ചുക്കൊണ്ടു പറഞ്ഞു. ഖത്തറിന്റെ മണ്ണില്‍ വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നുംഇന്ന്‌ സ്നേഹവിരുന്നില്‍ എല്ലാവരെയും നേരില്‍ കാണാമെന്നും എം ലിജു പറഞ്ഞു.

ഷഫീക് അറക്കല്‍

Previous articleലോകകപ്പിന്റെ വിജയം ഒരു തുടക്കം മാത്രമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി.
Next articleയുഎഇയിലെ സ്വകാര്യമേലയിലെ ജീവനക്കാർക്ക് ചെറിയപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Leave a Reply