Home ഗൾഫ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച്‌ പ്രവാസികള്‍ ; ഇന്ത്യന്‍ എംബസികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച്‌ പ്രവാസികള്‍ ; ഇന്ത്യന്‍ എംബസികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

209
0

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച്‌ പ്രവാസികള്‍. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. പതാക ഉയര്‍ത്തല്‍ ചടങ്ങ് ഇന്ത്യന്‍ എംബസിയിലും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും നടത്തി. എംബസിയില്‍ സ്ഥാനപതി സഞ്ജയ് സുധീറും കോണ്‍സുലേറ്റില്‍ സതീഷ് കുമാർ ശിവയും ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. സംഗീതവും നൃത്തവും ഉള്‍പ്പെടെ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളില്‍ഇന്ത്യന്‍ എംബസിയിലും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും സംബന്ധിച്ചത്. മസ്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ ഏഴ് മണിക്ക് അംബാസഡര്‍ അമിത് നാരംഗ് ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ചടങ്ങില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്വദേശി പ്രമുഖര്‍, ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രത്യേക അതിഥികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.

Previous articleസംസ്ഥാന ചലച്ചിത്ര പുരസ്കാരം ; മികച്ച നടൻ പൃഥ്വിരാജ് ; ആടുജീവിതത്തിന് 9 അവാർഡുകൾ
Next articleയുവ വൈദികൻ ഫാ. മാത്യു കുടിലിൽ (30) ഷോക്കേറ്റ് മരിച്ചു

Leave a Reply