Home ഇന്ത്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ; മികച്ച നടൻ പൃഥ്വിരാജ് ; ആടുജീവിതത്തിന് 9 അവാർഡുകൾ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ; മികച്ച നടൻ പൃഥ്വിരാജ് ; ആടുജീവിതത്തിന് 9 അവാർഡുകൾ

248
0

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തിരഞ്ഞെടുത്തു.
ബ്ലെസ്സി സംവിധാനം ചെയ്ത ആട് ജീവിതത്തിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്) എന്നീ നടിമാർ പങ്കിട്ടു. മികച്ച സ്വഭാവനടൻ വിജയരാഘവൻ ( പൂക്കാലം), മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രൻ (പെമ്ബിളൈ ഒരുമൈ).

ഏറ്റവും കൂടുതല്‍ അവാർഡുകള്‍ കരസ്ഥമാക്കി ആടുജീവിതം

പ്രത്യേക ജൂറി പരാമർശം ഉള്‍പ്പെടെ ഒൻപത് അവാർഡുകളാണ് ആടുജീവിതം കരസ്ഥമാക്കിയത്.

1. മികച്ച സംവിധായകൻ

2. മികച്ച നടൻ

3. മികച്ച ഛായഗ്രാഹകൻ

4. മികച്ച തിരക്കഥ (അവലംബിത)

5. മികച്ച ശബ്ദ മിശ്രണം

6. മികച്ച പ്രോസസിംഗ് ലാബ്

7. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്

8.കലാമേയും ജനപ്രീതിയുമുള്ള ചിത്രത്തിൻറെ പ്രത്യേക അവാർഡ്

9.അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം

മികച്ച ചിത്രം കാതല്‍

സംവിധായകൻ ജിയോ ബേബി

നിർമ്മാതാവ് മമ്മൂട്ടി

മികച്ച രണ്ടാമത്തെ ചിത്രം

ഇരട്ട
സംവിധാനം രോഹിത് എം ജി കൃഷ്ണൻ

നിർമാണം; ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട്, സിജോ വടക്കൻ

മികച്ച സംവിധായകൻ

ബ്ലെസ്സി

ചിത്രം ആട് ജീവിതം

മികച്ച നടൻ

പൃഥ്വിരാജ് സുകുമാരൻ

ചിത്രം ആട് ജീവിതം

മികച്ച നടി

ഉർവശി (ഉള്ളൊഴുക്ക്)

ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച സ്വഭാവനടൻ

വിജയരാഘവൻ

ചിത്രം പൂക്കാലം

മികച്ച സ്വഭാവ നടി

ശ്രീഷ്മ ചന്ദ്രൻ

ചിത്രം പെമ്ബിളൈ ഒരുമൈ

മികച്ച ബാലതാരം ആണ്‍

അവ്യുക്ത് മേനോൻ

ചിത്രം പാച്ചുവും അത്ഭുതവിളക്കും

മികച്ച ബാലതാരം പെണ്‍

തെന്നല്‍ അഭിലാഷ്

ചിത്രം ശേഷം മൈക്കില്‍ ഫാത്തിമ

മികച്ച കഥാകൃത്ത്

ആദർശ് സുകുമാരൻ

ചിത്രം: കാതല്‍

മികച്ച തിരക്കഥാകൃത്ത്

രോഹിത് എം ജി കൃഷ്ണൻ

ചിത്രം: ഇരട്ട

മികച്ച തിരക്കഥ (അവലംബിത)

ബ്ലെസ്സി

ആടുജീവിതം

മികച്ച ഗാനരചയിതാവ്

ഹരീഷ് മോഹനൻ

ഗാനം: ചെന്താമരപ്പൂവില്‍

ചിത്രം ചാവേർ

മികച്ച സംഗീത സംവിധായകൻ (ഗാനം )

ജസ്റ്റിൻ വർഗീസ്. ചിത്രം ചാവേർ

മികച്ച സംഗീത സംവിധായകൻ

പശ്ചാത്തല സംഗീതം: മാത്യൂസ് പുളിക്കല്‍

ചിത്രം: കാതല്‍

മികച്ച പിന്നണിഗായകൻ

വിദ്യാധരൻ മാസ്റ്റർ

ഗാനം: പതിരാണെന്ന് ഓർത്തൊരു കനവില്‍

ചിത്രം: ജനനം 1947 പ്രണയം തുടരുന്നു

മികച്ച പിന്നണി ഗായിക

ആൻ ആമി

ഗാനം തിങ്കള്‍ പൂവിൻ ഇതളവള്‍

ചിത്രം: പാച്ചുവും അത്ഭുതവിളക്കും

മികച്ച ചിത്രസംയോജകൻ

സംഗീത് പ്രതാപ്

ചിത്രം ലിറ്റില്‍ മിസ്സ് റാവുത്തർ

മികച്ച സിങ്ക് സൗണ്ട്

ഷമീർ അഹമ്മദ്. ഒ. ബേബി

ശബ്ദ മിശ്രണം

റസൂല്‍ പൂക്കുട്ടി ശരത് മോഹൻ

ആടുജീവിതം

Previous articleദേശീയ ചലച്ചിത്ര പുരസ്കാരം ; നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ ; മികച്ച ചിത്രം ആട്ടം
Next articleസ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച്‌ പ്രവാസികള്‍ ; ഇന്ത്യന്‍ എംബസികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

Leave a Reply