ഞീഴൂർ: 2024 ഓഗസ്റ്റ് 11 ഞായറാഴ്‌ച്ച ഞീഴൂർ ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ മലപ്പുറം വെങ്ങാട് കവിത ക്ലബ്ബിന് ഒന്നാം സ്ഥാനം ലഭിച്ചു. കുഞ്ഞുമോൻ തത്തംകുളം ചിക്കാഗോ സ്പോൺസർ ചെയ്ത ട്രോഫി കവിത ക്ലബ്ബിന് സമ്മാനിച്ചു. 63 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം യുവധാര പൗണ്ട് തൃശൂരും, ഗ്രാൻഡ് സ്റ്റാർ പുളിക്കൽ മൂന്നാം സ്ഥാനവും, ജെ ആർ പി അഡ്മാസ് മുക്കം കോഴിക്കോട് നാലാം സ്ഥാനവും കരസ്ഥമാക്കി.












