Home അമേരിക്ക എൽദോസ് മാത്യു പുന്നൂസ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി നിയമിതനായി

എൽദോസ് മാത്യു പുന്നൂസ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി നിയമിതനായി

255
0

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി ചെങ്ങന്നൂർ കല്ലിശ്ശേരി മഴുക്കീർ സ്വദേശി എൽദോസ് മാത്യൂ പുന്നൂസ് ഐ.എഫ്.സ് നിയമിതനായി. കുറ്റിയിൽ കെ.എം പുന്നൂസിന്റെയും സൂസമ്മ പുന്നൂസിന്റെയും മകനാണ്. ഇന്ത്യയുടെ പ്രതിനിധിയായി ശ്രീലങ്കയിലെ ഇൻഡ്യൻ ഹൈകമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറിയായിട്ട് സേവനം ചെയ്ത് വരികയായിരുന്നു. 2010 ൽ ഭാരതത്തിന്റെ പരമോന്നത വിദ്യാഭാസ യോഗ്യതയായ I F S കരസ്തമാക്കി. ചെറു പ്രായത്തിൽ തന്നെ ഇൻഡ്യയുടെ ഡിപ്ലോമാറ്റായി മാറിയ എൽദോസ്, ഡൽഹിയിൽ വിദേശ കാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ടിച്ചായിരുന്നു ഔദ്യോഗിക തുടക്കം. ഭാര്യ : മേഘ സൂസൻ

Previous articleഗതാഗത നിയമലംഘനത്തിന് കാൽനട യാത്രക്കാർക്കും ശിക്ഷ ; മൂന്നറിയിപ്പുമായി ദുബായ്
Next articleഞീഴൂർ ഫ്രണ്ട്സ് ക്ലബ് വടംവലി മത്സരം ; മലപ്പുറം വെങ്ങാട് കവിത ക്ലബ്ബിന് ഒന്നാം സ്ഥാനം

Leave a Reply