ഡബ്ലിന്‍ : കെ എം മാണിയുടെ (KM Mani ) നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സ്‌നേഹാഞ്ജലിയുമായി അയര്‍ലണ്ടില്‍ (Ireland ) നിന്നൊരു ഗാനോപഹാരം(tribute ) സംസ്‌കാര വേദിയും, കേരള കോണ്‍ഗ്രസ് എം ഐ റ്റി വിങ്ങും, കേരള പ്രൊഫഷണല്‍ ഫ്രണ്ടും, പ്രവാസി കോണ്‍ഗ്രസ് എം അയര്‍ലന്‍ഡും സംയുക്തമായി പുറത്തിരക്കിയ ‘ സ്‌നേഹ സാന്ദ്ര വഴികളില്‍.. എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. തോമസ് കാവാലം രചനയും, അല്‍ഫോന്‍സ് അയര്‍ലണ്ട് സംഗീതവും നിര്‍വഹിച്ചു.അയര്‍ലണ്ടിലെ പ്രശസ്ത ഗായകന്‍ സാബു ജോസഫ് വാലുമണ്ണേല്‍ ആണ് ആലാപനം നടത്തിയത്. ഐ റ്റി വിംഗ് ഡയറക്ടര്‍ അഡ്വ. അലക്‌സ് കോഴിമല, സംസ്‌കാരവേദി പ്രസിഡണ്ട് ഡോ. വര്‍ഗീസ് പേരയില്‍, പ്രൊഫഷണല്‍ ഫ്രണ്ട് പ്രഡിഡന്റ് ഡോ. ബിബിന്‍ കെ ജോസ്, അയര്‍ലണ്ട് പ്രവാസി കോണ്‍ഗ്രസ് എം പ്രസിഡണ്ട് രാജു കുന്നക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.













