ലിവർപൂളിലെ ഏറ്റവും നല്ല മലയാളി കൂട്ടായമായ ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ ലിവർപൂൾ (ACAL ) നടത്തുന്ന നേഴ്സസ് ഡേ ആഘോഷം (Nurses Day Celebration) വരുന്ന 2023 – മെയ് പതിമൂന്നിന് നടക്കും. ആധുനിക നേഴ്സിങ്ങിനു ജന്മം നൽകിയ ഫ്ലോറെൻസ് നെറ്റിഗെയിലിന്റെ ജന്മ ദിനമായ മെയ് 12 ആണ് ലോകം മുഴുവൻ നഴ്സിംഗ് ഡേ ആയി ആചരിക്കുന്നത് . ഇതിൻ്റെ ഭാഗമായി നടത്തുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .
എല്ലാവർഷവും നഴ്സസ് ഡേ ആഘോഷിക്കുന്ന ACAL ഈ വര്ഷം – മെയ് പതിമൂന്നാം തിയതി ശനിയാഴ്ച (13.05 2023) നു വിപുലമായി നഴ്സസ് ഡേ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത് . പുതിയതായി വന്ന നേഴ്സ്മാർക്ക് ഈ കൂടിച്ചേരൽ ഒരു വലിയ അനുഭവമായി മാറുമെന്നും അവരെയെല്ലാം ഈ ഈ ആഘോഷത്തിലേക്ക് ഹൃദ്യമായി സാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.
ഈ വർഷത്തെ നേഴ്സസ് ഡേ ആഘോഷത്തോടൊപ്പം നേഴ്സിങ് രംഗത്തെ പ്രഗത്ഭരുമായുള്ള സംവാദം സംഘടിപ്പിക്കുന്നുണ്ട് . പുതിയതായി വന്ന നഴ്സസുമാർക്ക് അവരുടെ Career Development നും Future Education നും വേണ്ട എല്ലാ സംശയങ്ങളും, ദൂരീകരിക്കുന്നതിന് അവസരമുണ്ടാകും. അതിമനോഹരമായ മറ്റു കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. 5 വയസിന് മുകളിൽ ഉള്ളവർക്ക് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.ആദ്യo ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ടിക്കറ്റ് കിട്ടുകയുള്ളു . 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണവും ACAL ഭാരവാഹികളെ അറിയിക്കുക..
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Boby 07724643074
Sony. 07724643074.
Manoj. 07478753210
ടോം ജോസ് തടിയംപാട്













