Home യൂറോപ്പ് കാര്‍ലോയില്‍ നടന്ന കേരള ഹൗസ് ബോട്ട് റേസില്‍ പുന്നമട ബോട്ട് ക്ലബ്ബിന് ഒന്നാം സ്ഥാനം

കാര്‍ലോയില്‍ നടന്ന കേരള ഹൗസ് ബോട്ട് റേസില്‍ പുന്നമട ബോട്ട് ക്ലബ്ബിന് ഒന്നാം സ്ഥാനം

316
0

അയര്‍ലണ്ടില്‍ നിന്നുള്ള പതിനെട്ടോളം ടീമുകള്‍ പങ്കെടുത്ത ജലോത്സവത്തിന്റെ അവസാന ലാപ്പില്‍ തൊട്ടടുത്ത എതിരാളികളെ നേരിയ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് പുന്നമട ബോട്ട് ക്ലബ്ബ് വിജയതിലകമണിഞ്ഞത്. പുന്നമട ജോര്‍ജുകുട്ടിയുടെ നേതൃത്വത്തിലാണ് പുന്നമട ബോട്ട് ക്ലബ്ബ് തുഴയെറിഞ്ഞത്. ടീം കില്‍ക്കെനിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ദ്രോഗഡ ‘അളിയന്‍സ് മൂന്നാം സ്ഥാനത്തെത്തി. കാര്‍ലോ ടൗണിലെ ബാരോ നദിയില്‍ അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വള്ളംകളി പ്രേമികളുടെ സാന്നിധ്യം മത്സരത്തെ ആവേശോജ്വലമാക്കി. കേരളാ ഹൌസ് ഒരുക്കിയ ഡ്രാഗണ്‍ ബോട്ട് റെഗാട്ട, ഐറിഷ് ഡ്രാഗണ്‍ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെയാണ് നടത്തപ്പെട്ടത്. ലൂക്കന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ചെണ്ടമേളവും ,തദ്ദേശീയ സമൂഹത്തിന്റെ പിന്തുണയും ജലോത്സവത്തെ ശ്രദ്ധേയമാക്കി.

Previous articleമാണിസാറിന് സ്‌നേഹാഞ്ജലിയുമായി അയര്‍ലണ്ടില്‍ നിന്നൊരു ഗാനോപഹാരം
Next articleചിക്കാഗോ: കടുത്തുരുത്തി കടവിൽ റോസാ ചാണ്ടി | Live Funeral Telecast Available

Leave a Reply