Home ഇന്ത്യ ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു ; ജെയിംസ് കൂടലിന് ചുമതല

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു ; ജെയിംസ് കൂടലിന് ചുമതല

246
0

തിരുവനന്തപുരം : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒഐസിസി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.

Previous articleഡാളസില്‍ സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ തുടക്കം
Next articleഒന്നും ബാക്കി വെയ്ക്കാതെ വയനാട് ഉരുള്‍പൊട്ടല്‍ എല്ലാം തകര്‍ത്തെറിഞ്ഞു

Leave a Reply