Home ഓഷിയാന നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി ; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍,...

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി ; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 63 പേരെ കാണാതായി

256
0

കാഠ്മണ്ഡു : നേപ്പാളില്‍ കനത്ത മഴയ്ക്കിടെ ദേശീയപാതയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രണ്ട് ബസുകള്‍ നദിയില്‍ പതിച്ച് വന്‍ ദുരന്തം. ടൂറിസ്റ്റ് ബസുകള്‍ നദിയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച ഇന്ത്യക്കാര്‍ ബിര്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സെന്‍ട്രല്‍ നേപ്പാളിലെ മദാന്‍-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന് മൂന്ന് യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു. നേപ്പാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായി ത്രിശൂലി നദിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ട്.

Previous article‘ചര്‍ച്ച് ബില്ലിനെ ഭയക്കുന്നില്ല; ഒരുപാട് തവണ തീയില്‍ കൂടി കടന്നു പോയവരാണ് ഓര്‍ത്തഡോക്‌സ് സഭ’ ; മാത്യൂസ് തൃതീയന്‍ കാതോലിക ബാവ
Next articleന്യൂയോർക്ക് ശ്രീനാരായണ അസ്സോസിയേഷന്റെ കൺ‌വന്‍ഷന് സമാരംഭം

Leave a Reply