സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 27-ന് വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 26-ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലർട്ടാണുള്ളത്. അതേസമയം, മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന നദികളില്‍ കേന്ദ്ര ജാലകമ്മീഷൻ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പമ്ബ, മണിമല, അച്ചൻകോവില്‍, തൊടുപുഴയാർ തുടങ്ങിയ നദികളിലാണ് ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുന്നത്.












