Home ഓഷിയാന പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അയര്‍ലന്‍ഡും നോര്‍വെയും സ്‌പെയിനും; അംബാസഡര്‍മാരെ തിരികെ വിളിച്ച് ഇസ്രയേല്‍

പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് അയര്‍ലന്‍ഡും നോര്‍വെയും സ്‌പെയിനും; അംബാസഡര്‍മാരെ തിരികെ വിളിച്ച് ഇസ്രയേല്‍

306
0

ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ പലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് അയര്‍ലന്‍ഡും നോര്‍വേയും സ്‌പെയിനും. തീരുമാനത്തോട് രൂക്ഷമായി പ്രതികരിച്ച ഇസ്രയേല്‍ അയര്‍ലന്‍ഡിലെയും നോര്‍വേയിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു.’ഞാന്‍ അയര്‍ലന്‍ഡിലേക്കും നോര്‍വേയിലേക്കും വ്യക്തവും അസന്ദിഗ്ധവുമായ ഒരു സന്ദേശം അയയ്ക്കുന്നു: ഇസ്രായേല്‍ തങ്ങളുടെ പരമാധികാരത്തെ തുരങ്കം വയ്ക്കുകയും സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യുന്നവരുടെ മുന്നില്‍ നിശബ്ദത പാലിക്കില്ല.’ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. മെയ് 28 മുതല്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വ്യക്തമാക്കിയിരുന്നു. അയര്‍ലന്‍ഡിനും നോര്‍വെയ്ക്കും എതിരെ സ്വീകരിച്ചതിനവ് സമാനമായ നടപടി സ്‌പെയിനിനെതിരെയും ഉണ്ടാകുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

‘ഐറിഷ്-നോര്‍വീജിയന്‍ വിഡ്ഢിത്തം ഞങ്ങളെ പിന്തിരിപ്പിക്കുന്നില്ല; ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു: ഞങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷ പുനഃസ്ഥാപിക്കുക, ഹമാസിനെ തകര്‍ക്കുക, ബന്ദികളാക്കിയവരെ നാട്ടിലെത്തിക്കുക. ഇതല്ലാതെ ന്യായമായ കാരണങ്ങളൊന്നുമില്ല,’ ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.യുഎന്നിലെ 193 അംഗരാജ്യങ്ങളില്‍ 143 രാജ്യങ്ങളും പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. പാലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളില്‍ യുകെയും യുഎസും ഉള്‍പ്പെടുന്നു.ഇസ്രായേല്‍ പാലസ്തീന്റെ രാഷ്ട്രപദവിയെ അംഗീകരിക്കുന്നില്ല. നിലവിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും പാലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ എതിര്‍ക്കുന്നു. ഇത്തരമൊരു രാഷ്ട്രം ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് അവര്‍ വാദിക്കുന്നു.

Previous articleസിങ്കപ്പൂർ വിമാനാപകടം ; നടുക്കം മാറാതെ യാത്രക്കാർ
Next articleകോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിക്കുന്ന സെമിനാര്‍ 25ന്

Leave a Reply