യു.കെ: വെയ്ല്‍സിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ ന്യൂടൗണില്‍ കഴിഞ്ഞാഴ്ച്ച വിട പറഞ്ഞ് പോയ ഉഴവൂര്‍ സ്വദേശി അജോ വി ജോസഫിന് ഞായറാഴ്ച്ച (21.04.2024) മലയാളി സമൂഹം വിട ചൊല്ലും. ഞായറഴ്ച്ച ഒരു മണി മുതല്‍ മൂന്നു മണിവരെ പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയും സെന്റ് മേരീസ് കത്രീഡലിലാണ് ഒരുക്കിയിട്ടുള്ളത്. ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ജോസഫിന്റെ മകനാണ് അജോ. സംസ്‌കാരം പിന്നീട്.














