Home ഇന്ത്യ സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീസംവരണം ; മോദി ഗാരണ്ടിക്കു ബദലായി രാഹുലിന്‍റെ മഹിളാ ന്യായ്

സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീസംവരണം ; മോദി ഗാരണ്ടിക്കു ബദലായി രാഹുലിന്‍റെ മഹിളാ ന്യായ്

342
0

മുംബൈ : കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന വനിതാ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ‘മഹിള ന്യായ്’ എന്ന സുപ്രധാന പ്രഖ്യാപനം ദരിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പരാതി കേള്‍ക്കുന്നതിന് പ്രത്യേക വരണാധികാരി, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കും. സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരിക്കാനും അവരുടെ കേസുകളില്‍ പോരാടാനും അധികാർ മൈത്രി എന്ന പേരില്‍ നോഡല്‍ ഓഫീസറെ നിയമിക്കും, രാജ്യത്തെ എല്ലാ ജില്ലകളിലും വനിതകള്‍ക്കായി സാവിത്രിഭായ് ഫുലെ ഹോസ്റ്റലുകള്‍ നിര്‍മിക്കും, നിലവിലുള്ള വർക്കിംഗ് വിമൻ ഹോസ്റ്റലുകള്‍ ഇരട്ടിയാക്കും.

തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ ന്യായ് ഗാരണ്ടിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. നരേന്ദ്രമോദി വനിതാ സംവരണം ലോക്‌സഭയില്‍ പാസാക്കി. എന്നാല്‍, 10 വർഷത്തിനു ശേഷം നടക്കുന്ന സെൻസസിനു ശേഷം നിങ്ങള്‍ക്ക് സംവരണം നല്‍കാമെന്നാണ് മോദി സഭയില്‍ പറ‍ഞ്ഞത്. കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വന്നാല്‍ ഉടൻ തന്നെ ഒരു സർവേയും കൂടാതെ സ്ത്രീകള്‍ക്ക് സംവരണം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. കർഷകർ, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleജി.ഐ.സി. ഗ്ലോബല്‍ വുമന്‍ എംപവര്‌മെന്റ് ചെയറിനു ഡാലസില്‍ സ്വീകരണം നല്‍കി
Next articleകോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തില്‍ ; സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ ആവേശത്തോടെ വരവേറ്റ് നാട്ടുകാർ

Leave a Reply