ലോക പ്രസിദ്ധ മാന്ത്രികനായ സമ്രാജിനു ഫോമാ ക്യാപിറ്റൽ റീജിയൻ സ്വീകരണം നൽകി. മെരിലാൻഡ് എൽക്റിഡ്‌ജിലെ സ്‌പൈസ് ആൻഡ് കറി ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മായാജാല സമ്രാട്ടിന് കേരളം സമൂഹം ആവേശപൂർവമായ സ്വീകരണമാണ് നൽകിയത്. നിരവധി മായാജാലങ്ങൾ അദ്ദേഹം കാഴ്ച്ച വയ്ക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ജാലവിദ്യകളുമായി ലക്ഷങ്ങളെ ത്രസിപ്പിക്കുന്ന സമ്രാജ് മാവേലിക്കര സ്വദേശിയാണ്. സിവിൽ എൻജിനിയറായ അദ്ദേഹം മിഡിൽ ഈസ്റ്റിൽ ജോലി ചെയ്‌തിരുന്നു. ഫോമാ ക്യാപിറ്റൽ റീജിയൻ ആർ വി പി: ഡോക്ടർ മധു നമ്പ്യാർ സംഘടനയെ കുറിച്ചു സംസാരിച്ചു. നമ്പ്യാർ, തോമസ് ജോസ് തുടങ്ങിയ നേതാക്കൾ സമ്രാജിനു പൊന്നാട അണിയിച്ചു. നമ്പ്യാർ കൃതജ്ഞത പ്രകാശിപ്പിച്ചു.












