Home ഇന്ത്യ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയ അനില്‍ ആന്റണിയെ മധുരം നല്‍കി സ്വീകരിച്ച്‌ പി സി ജോര്‍ജ് ;പിണക്കമില്ല

ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയ അനില്‍ ആന്റണിയെ മധുരം നല്‍കി സ്വീകരിച്ച്‌ പി സി ജോര്‍ജ് ;പിണക്കമില്ല

378
0

പത്തനംതിട്ട : പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ ഇടഞ്ഞു നിന്ന പിസി ജോർജ്ജ് ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതോടെ അയഞ്ഞു. വീട്ടിലെത്തിയ അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കും പിസി ജോര്‍ജ് പറഞ്ഞു. അതേ സമയം ജോർജ്ജിൻറെ വിമർശനങ്ങളിൽ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

Previous articleകെ.എച്ച്.എൻ.എ കേരള പ്രോജക്ടിന്റെ ഭാഗമായി ഒരു കോടി രൂപയുടെ സേവാപ്രവർത്തനം ഉദ്‌ഘാടനം ചെയ്തു
Next articleമലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്പ്സ്റ്റേറ്റിന് പുതിയ നേതൃത്വം

Leave a Reply