ചാലക്കുടി : കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ‘കെ.എച്ച്.എൻ.എ കേരള പ്രോജക്ടി’ന്റെ ഭാഗമായി ഒരു കോടി രൂപയുടെ സേവാപ്രവർത്തനം ഉദ്‌ഘാടനം ചെയ്തു. മാർച്ച് 3 ന് ചാലക്കുടി സിദ്ധാർത്ഥ ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ പ്രസിഡന്റ് ഡോ. നിഷ പിള്ള പ്രൊജക്ട് ഉദ്‌ഘാടനം ചെയ്തു . ട്രഷറർ രഘുവരൻനായർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു . ബോർഡ് ഓഫ് ട്രസ്റ്റി ഗോപിനാഥക്കുറുപ്പ് 2025 ജൂലൈയിൽ ന്യൂയോർക്കിൽ നടക്കുന്ന സിൽവർ ജൂബിലി കൺവെൻഷനെക്കുറിച്ചും KHNA കേരളത്തിൽ നൽകുന്ന പ്രൊഫഷണൽ സ്കോളര്ഷിപ്പിനെക്കുറിച്ചും വിശദീകരിച്ചു. മുൻ കൺവെൻഷൻ ചെയർമാൻ ഡോ. രഞ്ജിത് പിള്ള വിജയകരമായി നടന്ന “ജാനകി” പ്രോജക്ടിനെപ്പറ്റി സംസാരിച്ചുകൊണ്ട് ന്യൂയോർക് കൺവെൻഷന് വിജയാശംസകൾ നേർന്നു. അന്നദാനം പ്രോജെക്ടിനെക്കുറിച്ചു രമണി പിള്ളയും , സനാതനധർമ്മപരിചയം പ്രോജെക്ടിനെ കുറിച്ചു ഡോ. പത്മകുമാറും സംസാരിച്ചു. KHNA സുവനീർ കമ്മറ്റി മുൻ ചെയർമാൻ രാധാകൃഷ്ണൻ നായർ സനാതന ധർമ്മവും , ആർഷദർശന പുരസ്കാരവിതരണത്തിൽ സമകാലീന സാഹിത്യകാരന്മ്മാരുടെ പ്രവർത്തനവും എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. വിവിധ സേവാപ്രവർത്തകരും , സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. KHNA യുടെ കേരളത്തിൽ നടന്ന ആദ്യസമ്മേളനം വിജയകരമായി നടത്തുന്നുന്നതിന് സഹകരിച്ച ഏവർക്കും ഡോ നിഷ പിള്ള നന്ദി പ്രകാശിപ്പിച്ചു .
Home ഇന്ത്യ കെ.എച്ച്.എൻ.എ കേരള പ്രോജക്ടിന്റെ ഭാഗമായി ഒരു കോടി രൂപയുടെ സേവാപ്രവർത്തനം ഉദ്‌ഘാടനം ചെയ്തു














