Home ഇന്ത്യ യു.എസ് നിര്‍മിത 31 സായുധ ഡ്രോണുകള്‍ ഇന്ത്യ വാങ്ങുന്നു ; 33,000 കോടിയുടെ കരാറിന് അംഗീകാരം

യു.എസ് നിര്‍മിത 31 സായുധ ഡ്രോണുകള്‍ ഇന്ത്യ വാങ്ങുന്നു ; 33,000 കോടിയുടെ കരാറിന് അംഗീകാരം

313
0

ന്യൂഡല്‍ഹി : സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയില്‍ നിന്ന് അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകള്‍ ഇന്ത്യ വാങ്ങുന്നു. ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ ( മുപ്പത്തിമൂവായിരം കോടി രൂപ) കരാർ യുഎസ് അംഗീകരിച്ചു. എംക്യു-9ബി ഗാർഡിയൻ ഡ്രോണുകളാണ് (MQ-9B Sea Guardian drones) ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് യുഎസ് കോണ്‍ഗ്രസിന് ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി നല്‍കിയതായാണ് റിപ്പോർട്ട്. 2023 ല്‍ നടത്തിയ യുഎസ് സന്ദർശനത്തിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 31 എംക്യു-9ബി സ്കൈ ഗാർഡിയൻ ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള താത്പര്യം അറിയിച്ചത്. കരാറിന് യുഎസ് അംഗീകാരം നല്‍കിയത് ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ വാങ്ങുന്ന 31 ഡ്രോണുകള്‍ കര-നാവിക-വ്യോമസേനകള്‍ ഭാവിയില്‍ ഉപയോഗിക്കും.

യുഎസിന്റെ വിദേശകാര്യനയവും ദേശീയസുരക്ഷയും മുൻനിർത്തിയുള്ള പരിഗണനകള്‍ക്ക് പിന്തുണയേകുമെന്നും യുഎസ്-ഇന്ത്യാ നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും തങ്ങളുടെ പ്രമുഖപ്രതിരോധപങ്കാളിയുടെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിനും ഡ്രോണ്‍ കൈമാറ്റം സഹായകമാകുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി പ്രതികരിച്ചു. ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ സമുദ്രമേഖലകളിലെ രാഷ്ട്രീയസുസ്ഥിരത, സമാധാനം, സാമ്ബത്തിക വികസനം എന്നിവയ്ക്ക് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പ്രമുഖപങ്ക് വഹിക്കുന്നതായും ഏജൻസി പരാമർശിച്ചു.

നിലവിലേയും ഭാവിയിലേയും പ്രതിരോധഭീഷണികള്‍ നേരിടാൻ യുഎസില്‍ നിന്നുള്ള ഡ്രോണുകള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും തങ്ങളുടെ സൈനികശേഷി കൂടുതല്‍ ആധുനികവത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങള്‍ നിരന്തരം നടത്തിവരുന്നതായും അക്കാരണത്താല്‍ത്തന്നെ അത്യാധുനിക സാങ്കേതികവിദ്യയുള്ള ഡ്രോണുകള്‍ തങ്ങളുടെ സൈനികശേഷിയുടെ ഭാഗമാക്കാൻ ഇന്ത്യയ്ക്ക് പ്രയാസമുണ്ടാകില്ലെന്നും ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി കൂട്ടിച്ചേർത്തു.

യുഎസില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ട് ഏകദേശം ആറ് കൊല്ലമായി. മോദിയുടെ യുഎസ് സന്ദർശനത്തോടെയാണ് കരാറിന് അന്തിമതീരുമാനമായത്. യുഎസില്‍ നിന്ന് ലഭ്യമാക്കുന്ന 31 ഡ്രോണുകള്‍ കര, നാവിക, വ്യോമസേനാവിഭാഗങ്ങള്‍ ഉപയോഗിക്കും. സമുദ്രമേഖലയുള്‍പ്പെടെ ആളില്ലാനിരീക്ഷണം കൂടുതല്‍ ശക്തമാക്കാനുള്ള സാങ്കേതികസംവിധാനങ്ങളില്‍ ഈ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും.

Previous articleവയനാട്ടില്‍ ഭീതിപരത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച ആന ; മാനന്തവാടിയില്‍ നിരോധനാജ്ഞ
Next articleസ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയില്‍ പ്രതിഷേധം ; തെലങ്കാനയില്‍ ഡ്രൈവര്‍ സ്വന്തം ഓട്ടോറിക്ഷ കത്തിച്ചു

Leave a Reply