Home ഇന്ത്യ 31 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജോണി നെല്ലൂര്‍ എക്സ് എംഎല്‍എ വീണ്ടും കേരള കോണ്‍ഗ്രസ്...

31 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജോണി നെല്ലൂര്‍ എക്സ് എംഎല്‍എ വീണ്ടും കേരള കോണ്‍ഗ്രസ് – എമ്മിലേക്ക്

357
0

ജോണി നെല്ലൂർ കേരള കോണ്‍ഗ്രസ് (എം)ല്‍ അംഗമായി. ഇന്ന് രാവിലെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ വീട്ടിലെത്തിയ ജോണി നെല്ലൂരിന് പാർട്ടി അംഗത്വം നല്‍കി.കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍, യുഡിഎഫ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച കേരള കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളിലെ ഒന്നാമനാണ് ജോണി നെല്ലൂര്‍.ടിഎം ജേക്കബ്ബും പിന്നീട് മകന്‍ അനൂപ് ജേക്കബ്ബും മന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ രണ്ടു പതിറ്റാണ്ടുകാലം ആ പാര്‍ട്ടിയെ നയിച്ചു.31 വര്‍ഷങ്ങള്‍ക്കു ശേഷം മാതൃസംഘടനയായ കേരള കോണ്‍ഗ്രസ് – എമ്മിലേയ്ക്കുള്ള മടങ്ങിവരവിനെ ബൈബിളിലെ ധൂര്‍ത്ത പുത്രന്‍റെ ഉപമയോട് താരതമ്യപ്പെടുത്തിയാണ് ജോണി നെല്ലൂരിന്‍റെ ആദ്യ പ്രതികരണം.93 ലാണ് താന്‍ കെഎം മാണിയുടെ പാര്‍ട്ടിയെ വിട്ട് പുറത്തു പോകുന്നത്. ‘പിതൃ ഗൃഹത്തി’ല്‍ നിന്ന് സ്വത്തെല്ലാം വാങ്ങി പുറത്തുപോയി ധൂര്‍ത്തടിച്ച്‌ എല്ലാം തകര്‍ന്നപ്പോള്‍ പിതൃഭവനത്തെക്കുറിച്ച്‌ ചിന്തിക്കുകയും സഹോദരന്മാരുടെയൊക്കെ ജീവിതാവസ്ഥയെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്ത് ഒടുവില്‍ തിരികെ വന്ന ബൈബിളിലെ ധൂര്‍ത്ത പുത്രനേപ്പോലെയാണ് താനെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.

Previous articleകേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും: മന്ത്രി വീണാ ജോര്‍ജ്
Next articleയു.പിയില്‍ കോണ്‍ഗ്രസും എസ്.പിയും സീറ്റ് ധാരണയിലെത്തി ; കോണ്‍ഗ്രസ് 11സീറ്റില്‍ മത്സരിക്കും

Leave a Reply