Home ഇന്ത്യ കേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും: മന്ത്രി വീണാ ജോര്‍ജ്

കേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും: മന്ത്രി വീണാ ജോര്‍ജ്

327
0

ജനറല്‍ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഈ വർഷം കേരളം സമ്ബൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ്മ പദ്ധതി രണ്ടില്‍ ആർദ്രം മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നല്‍കുന്നതിന് ആവശ്യമായ വൊളൻ്റിയേഴ്സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികള്‍ക്കും കൃത്യമായ ഇടവേളകളില്‍ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്ബൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.

പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച അനുഗാമി ടു ഹീല്‍ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അള്‍സർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ആയിരത്തിലധികം രോഗികള്‍ക്ക് ആശുപത്രി വഴി പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നുണ്ട്. 94 ലക്ഷം രൂപ കാസ്പ് ഫണ്ട് ഉപയോഗിച്ചാണ് ലേബർ റൂം കോംപ്ലക്സ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഹെല്‍പ്പ് ഡെസ്ക്, ഡോക്ടേഴ്സ് റൂം, പ്രൊസീജർ ഏരിയ, വെയിറ്റിംഗ് റൂം, നഴ്സിംഗ് ബേ, രണ്ട് ലേബർ സ്യൂട്ട്, ആറ് ലേബർ കോർട്ടുകള്‍, സെപ്റ്റിക് ലേബർ റൂം, സ്റ്റോർ, ബേബി റെസീസിറ്റേഷൻ കോർണർ, സ്റ്റാഫ് റെസ്റ്റ് റൂം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ 16 കിടക്കകളുള്ള മെഡിക്കല്‍ ഐസിയുവും 22 കിടക്കകളുള്ള കാർഡിയോളജി ഐസിയുവുമാണ് ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ളത്. എന്നാല്‍ മെഡിക്കല്‍ ഐസിയുവിലെ 16 കിടക്കകള്‍ അപര്യാപ്തമായതിനാല്‍ ഈ കുറവ് പരിഹരിക്കുന്നതിനായി 15 കിടക്കകളുള്ള മെഡിക്കല്‍ ഐസിയു ആണ് പുതുതായി ആശുപത്രിയില്‍ ഒരുങ്ങിയിരിക്കുന്നത്. മെട്രോ നഗരത്തില്‍ സജ്ജമാകേണ്ട ഏറ്റവും അത്യാവശ്യമായ ഒന്നാണ് ബേണ്‍സ് യൂണിറ്റ്. ഒരുകോടി 21 ലക്ഷം രൂപ നാഷണല്‍ ഹെല്‍ത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച്‌ പൂർത്തിയാക്കിയ ബേണ്‍സ് യൂണിറ്റില്‍ ആധുനികമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയാണ് ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടായ 50 ലക്ഷം രൂപ ഉപയോഗിച്ച്‌ നിർമ്മാണം പൂർത്തിയാക്കിയ ഒ.പി രജിസ്ട്രേഷൻ കൗണ്ടർ, ലൂഡി ലൂയിസ് എംഎല്‍എയുടെ 2013 -14 ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടുകോടി ചെലവഴിച്ച സ്പെഷ്യാലിറ്റി ബ്ലോക്ക് എക്സ്റ്റൻഷൻ പൂർത്തിയാക്കി.

ചികിത്സയോടൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കൂടി കണക്കിലെടുത്താണ് കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ 15 ലക്ഷം രൂപ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ച്‌ പൂമ്ബാറ്റ കുട്ടികളുടെ പാർക്ക് ഒരുക്കിയിരിക്കുന്നത്. കമ്ബ്യൂട്ടർ ഗെയിം കോർണർ, ഗെയിം ഏരിയ, പ്ലേ ഏരിയ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കാസ്പ് ഫണ്ട് ഉപയോഗിച്ച്‌ ഇൻഷുറൻസ്, ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച്‌ വെബ്സൈറ്റും തയ്യാറായതോടെ എറണാകുളം ജനറല്‍ ആശുപത്രി കൂടുതല്‍ ആധുനിക സജീകരണങ്ങളുടെ മുന്നേറുകയാണ്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ജനറല്‍ ആശുപത്രി ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ജനറല്‍ ആശുപത്രി കോണ്‍ഫറൻസ് ഹാളില്‍ നടന്ന പരിപാടിയില്‍ ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനില്‍കുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, മുൻ എംഎല്‍എ ലൂഡി ലൂയിസ് എന്നിവർ മുഖ്യാതിഥികളായി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ഷാഹിർഷാ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗണ്‍സിലർ പത്മജ എസ് മേനോൻ, നാഷണല്‍ ഹെല്‍ത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി രോഹിണി, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Previous articleഅന്റാര്‍ട്ടിക്കയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ച്‌ ഇന്ത്യന്‍ നേവല്‍ ഹൈഡ്രോഗ്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്
Next article31 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജോണി നെല്ലൂര്‍ എക്സ് എംഎല്‍എ വീണ്ടും കേരള കോണ്‍ഗ്രസ് – എമ്മിലേക്ക്

Leave a Reply