Home ഇന്ത്യ ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഓഗോസ് ദെല്‍ സലാദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍

ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഓഗോസ് ദെല്‍ സലാദോ കീഴടക്കി മലയാളി പര്‍വതാരോഹകന്‍

280
0

ന്യൂഡെല്‍ഹി : പര്‍വതാരോഹണ രംഗത്തും അഭിമാനനേട്ടവുമായി മലയാളി. ചിലിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഓഗോസ് ദെല്‍ സലാദോ കീഴടക്കിയാണ് 36കാരനായ മലയാളി പര്‍വതാരോഹകന്‍ ശെയ്ഖ് ഹസന്‍ ഖാന്‍ രാജ്യാന്തര നേട്ടം കൈവരിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നി പര്‍വതമാണ് ഹസന്‍ ശനിയാഴ്ച കീഴടക്കിയിരിക്കുന്നത്. 2022ല്‍ എവറസ്റ്റ് കൊടുമുടിയും കീഴടക്കിയിരുന്നു. ഹസന്‍ തന്റെ സാന്നിധ്യമറിയിക്കുന്ന ഏഴാമത്തെ വന്‍കൊടുമുടിയാണിത്. ആഫ്രികയിലെ കിളിമഞ്ചാരോ, വടക്കന്‍ അമേരികയിലെ ഡെനാലി, അന്റാര്‍ടികയിലെ മൗണ്ട് വിന്‍സന്‍ എന്നിവ കീഴടക്കിയതിനുശേഷമാണ് ഹസന്‍ ഏറ്റവും ഉയരമുള്ള അഗ്‌നിപര്‍വതത്തിനു മുകളില്‍ കാലുകുത്തിയത്. 22,600 അടി ഉയരമാണ് ഓഗോസ് ദെല്‍ സലാദോയ്ക്ക്. കാലാവസ്ഥ മാറ്റത്തെ കുറിച്ച്‌ ലോകത്തെ ബോധ്യപ്പെടുത്തുകയാണ് തന്റെ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഹസന്‍ പറയുന്നു. സെക്രടേറിയറ്റില്‍ ധനകാര്യവകുപ്പ് അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറായി ജോലി ചെയ്യുകയാണ് ഹസന്‍. പത്തനംതിട്ട പന്തളം പൂഴിക്കാട് ദാറുല്‍ കറാമില്‍ എംഎ അലി അഹ് മദ് ഖാനിന്റെയും ജെ ശാഹിദ്ദയുടെയും മകനാണ്. ഭാര്യ: കദീജ റാണി ഹമീദ്. മകള്‍: ജഹന്നാര മറിയം.

Previous articleഅയോധ്യയില്‍ പ്രതിഷ്ഠാചടങ്ങുകള്‍ പൂര്‍ണം, നേതൃത്വം നല്‍കി പ്രധാനമന്ത്രി
Next articleമനുഷ്യന്റെ അത്യാഗ്രഹമാണ് അഴിമതിയിലേക്ക് നയിക്കുന്നത് ; മുഖ്യമന്ത്രി

Leave a Reply