അയോധ്യ : അയോധ്യ ക്ഷേത്രത്തില്‍ രാം ലല്ല വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാജ്യത്തിനക്കും പുറത്തും നിന്നുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാർമികത്വം വഹിച്ചത്.












